UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീം ആര്‍മി നേതാവിന്റെ സഹോദരനെ വെടിവച്ച് കൊന്നു; യുപിയിലെ സഹരന്‍പൂരില്‍ സംഘര്‍ഷം

റാണ പ്രതാപ് ജയന്തിയോടനുബന്ധിച്ചുള്ള സംഘര്‍ഷ സാധ്യതയെപ്പറ്റി ഷാബ്ബിര്‍പൂര്‍, സിംലാന ഗ്രാമങ്ങളിലെ ജനങ്ങള്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ 800ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.

ജയിലില്‍ കഴിയുന്ന, രാവണ്‍ എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ദലിത് സംഘടന ഭീം ആര്‍മിയുടെ നേതാവിന്റെ സഹോദരനെ അജ്ഞാതര്‍ വെടി വച്ച് കൊന്നു. ഭീം ആര്‍മി സഹരണ്‍പൂര്‍ ജില്ലാ പ്രസിഡന്റ് കമല്‍ വാലിയയുടെ സഹോദരന്‍ സച്ചിന്‍ വാലിയയെയാണ് വെടി വച്ച് കൊന്നത്. മഹാറാണ പ്രതാപ് ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ നടന്ന മഹാറാണ പ്രതാപ് ഭവന് സമീപമാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ വര്‍ഷം മഹാറാണ പ്രതാപ് ജയന്തിയോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം സഹരണ്‍പൂരില്‍ സാമുദായിക കലാപത്തിലേയ്ക്ക് നയിച്ചിരുന്നു. റാണ പ്രതാപ് ജയന്തിയോടനുബന്ധിച്ചുള്ള സംഘര്‍ഷ സാധ്യതയെപ്പറ്റി ഷാബ്ബിര്‍പൂര്‍, സിംലാന ഗ്രാമങ്ങളിലെ ജനങ്ങള്‍ പൊലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മേഖലയില്‍ 800ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.

സച്ചിന്‍ വാലിയ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. ഇരുനൂറ് പേര്‍ക്ക് മാത്രമേ ആഘോഷ പരിപാടികള്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ വളരെയധികം പേര്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം ദലിതരും രാജ് പുത്തുകളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ദലിതരുടെ രവിദാസ് ക്ഷേത്രത്തിലൂടെ അനുമതിയില്ലാതെ സവര്‍ണര്‍ പ്രകടനം നടത്തിയത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. ദലിതരുടെ വീടുകള്‍ക്ക് ഠാക്കൂര്‍ വിഭാഗക്കാര്‍ തീയിട്ടു. കഴിഞ്ഞ വര്‍ഷം പൊലീസും ജില്ലാ ഭരണകൂടവും റാണാപ്രതാപ് ജയന്തി ആഘോഷങ്ങള്‍ക്ക് അനുമതി നിഷേധിച്ചിരുന്നെങ്കിലും കൈരാന ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയതോടെ വഴങ്ങുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍