UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി ഉപതിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പ്; ബിജെപി തിരുത്തണമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍

ദലിതര്‍ക്കോ മുസ്ലീങ്ങള്‍ക്കോ ബ്രാഹ്മണര്‍ക്കോ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഒരേസമയം ഈ സമുദായങ്ങളുടെയെല്ലാം പിന്തുണ നേടിക്കൊണ്ട് കോണ്‍ഗ്രസ് എങ്ങനെയാണ് ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന് ബിജെപി മനസിലാക്കണമെന്നും രാംവിലാസ് പാസ്വാന്‍ ഉപദേശിച്ചു.

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പാണെന്നും ഇത് ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്താന്‍ ബിജെപി തയ്യാറാകണമെന്നും സഖ്യകക്ഷിയായ ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്ര മന്ത്രിയുമായ രാംവിലാസ് പാസ്വാന്‍. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ഡിഎ വിടുകയും കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതിന് പിന്നാലെയാണ് തിരുത്തല്‍ ആവശ്യപ്പെട്ട് പാസ്വാന്‍ രംഗത്തെത്തിയത്. എന്‍ഡിഎ നേതാക്കള്‍ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും രാംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. സിറ്റിംഗ് സീറ്റുകള്‍ അതാത് പാര്‍ട്ടികള്‍ നിലനിര്‍ത്തിയ ബിഹാര്‍ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ അദ്ഭുതമില്ലെന്നും എന്നാല്‍ യുപിയിലെ ഗോരഖ്പൂരിലും ഫൂല്‍പൂരിലുമുണ്ടായ തോല്‍വികള്‍ ഞെട്ടിക്കുന്നതാണെന്നും രാം വിലാസ് പാസ്വാന്‍ വ്യക്തമാക്കി.

ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളോടുള്ള ബിജെപി നേതാക്കളുടെ സമീപനം മാറണം. സുശീല്‍ മോദിയേയും രാം കൃപാല്‍ യാദവിനേയും പോലുള്ള ബിഹാറിലെ ബിജെപി നേതാക്കള്‍ മതേതര നിലപാടുള്ളവരാണ് എന്ന് അഭിപ്പായപ്പെട്ട പാസ്വാന്‍ ഇവരുടെ വാക്കുകള്‍ തമസ്‌കരിക്കപ്പെടുകയും മറ്റ് ചിലരുടേത് പ്രാധാന്യം നേടുകയും ചെയ്യുകയുമാണെന്ന് കുറ്റപ്പെടുത്തി. ബിജെപി നേതാക്കളായ നിത്യാനന്ദ റായിയേയും ഗിരിരാജ് കിഷോറിനേയും പോലുള്ളവരുടെ വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങള്‍ ഉദ്ദേശിച്ചാണ് പാസ്വാന്‍ ഇക്കാര്യം പറഞ്ഞത്. ദലിതര്‍ക്കോ മുസ്ലീങ്ങള്‍ക്കോ ബ്രാഹ്മണര്‍ക്കോ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ തന്നെ ഒരേസമയം ഈ സമുദായങ്ങളുടെയെല്ലാം പിന്തുണ നേടിക്കൊണ്ട് കോണ്‍ഗ്രസ് എങ്ങനെയാണ് ദീര്‍ഘകാലം അധികാരത്തില്‍ തുടര്‍ന്ന് ബിജെപി മനസിലാക്കണമെന്നും രാംവിലാസ് പാസ്വാന്‍ ഉപദേശിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍