UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാര്യം പറഞ്ഞില്ല, ഇന്ത്യയുമായുള്ള ഉന്നതതല ചര്‍ച്ച യുഎസ് മാറ്റി; ഒഴിവാക്കാനാവാത്ത കാരണങ്ങള്‍ എന്ന് വിശദീകരണം

2017 ജൂണിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിലാണ് ഇത്തരത്തില്‍ ഒരേസമയം വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണയായത്. എന്നാല്‍ ഇരു രാജ്യങ്ങളും പല തീയതികളും ആലോചിച്ചെങ്കിലും ചര്‍ച്ച നടന്നില്ല.

ജൂലായ് ആറിന് വാഷിംഗ്ടണില്‍ ഇന്ത്യയുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന ഉന്നതതല ചര്‍ച്ച മാറ്റിയതായി യുഎസ്. ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ചര്‍ച്ച മാറ്റി വക്കുന്നു എന്നാണ് യുഎസ് അറിയിച്ചിരിക്കുന്നത്. ഇന്ത്യയുടെ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും യുഎസിന്റെ വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാരും പങ്കെടുക്കുന്ന ചര്‍ച്ചയാണിത്. 2017 ജൂണിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിലാണ് ഇത്തരത്തില്‍ ഒരേസമയം വിദേശകാര്യ, പ്രതിരോധ മന്ത്രിതല ചര്‍ച്ചയ്ക്ക് ധാരണയായത്. എന്നാല്‍ ഇരു രാജ്യങ്ങളും പല തീയതികളും ആലോചിച്ചെങ്കിലും ചര്‍ച്ച നടന്നില്ല.

മൈക്കിള്‍ പോംപിയോവിനെ പുതിയ യുഎസ് വിദേശകാര്യ സെക്രട്ടറിയായി നിയമിക്കുന്നതിലെ അനിശ്ചിതത്വം മൂലം ഈ വര്‍ഷം ആദ്യം നടക്കേണ്ടിയിരുന്ന 2+2 ചര്‍ച്ച മാറ്റി വച്ചിരുന്നു. ഏപ്രിലിലാണ് മൈക്കിള്‍ പോംപിയോവിനെ വിദേശകാര്യ സെക്രട്ടറിയായി പ്രസിഡന്റ് ട്രംപ് നിയമിച്ചത്. സുരക്ഷ, പ്രതിരോധ മേഖലകളില്‍ സഹകരണം ശക്തമാക്കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ കൂട്ടിയ യുഎസ് ഗവണ്‍മെന്റിന്റെ തീരുമാനത്തിന് തിരിച്ചടിയായി യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയും ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍