UPDATES

വിദേശം

പ്രതിഷേധ റാലിയില്‍ പങ്കെടുത്ത യുഎസ് വിദ്യാര്‍ത്ഥിയെ വിയറ്റ്‌നാം പൊലീസ് അറസ്റ്റ് ചെയ്തു

പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് നിന്നിരുന്ന യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

പ്രതിഷേധ റാലിയില്‍ പങ്കെടുത്തു എന്ന് പറഞ്ഞാണ് 32 കാരനായ യുഎസ് പൗരന്‍, വിദ്യാര്‍ത്ഥിയായ വില്യം ഗുയെനെ വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ക്രമസമാധാനം അസ്ഥിരപ്പെടുത്തിയെന്നും പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കിയെന്നും ആരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 99 വര്‍ഷത്തേയ്ക്ക് പാട്ട കരാറുള്ള പ്രത്യേക സാമ്പത്തിക മേഖലയ്‌ക്കെതിരെ ആയിരുന്നു പ്രതിഷേധ റാലി. പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് നിന്നിരുന്ന യുവാവിനെ വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.

വിയറ്റ്‌നാമിലെ പല നഗരങ്ങളിലും ഇത്തരത്തില്‍ പ്രതിഷേധ റാലികള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. മുപ്പതോളം പേരെ പ്രതിഷേധ റാലികളുമായി ബന്ധപ്പെട്ട് ഹോചിമിന്‍ സിറ്റിയില്‍ പൊലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ക്കാണ് പ്രത്യേക സാമ്പത്തിക മേഖലകളുടെ ഭാഗമായി 99 വര്‍ഷത്തേയ്ക്ക് ഭൂമി പാട്ടത്തിന് നല്‍കിയത്. അതേസമയം ഇത്തരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്നവരെ ഗവണ്‍മെന്റ് കൈകാര്യം ചെയ്യുമെന്ന് പ്രധാനമന്ത്രി ഗുയെന്‍ സുവാന്‍ ഫുക് മുന്നറിയിപ്പ് നല്‍കി. 1979ലെ അതിര്‍ത്തി സംഘര്‍ഷം മുതല്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായ ചൈനയും വിയറ്റ്‌നാമും തമ്മിലുള്ള ബന്ധം ഒട്ടു സുഖത്തിലല്ല. അതേസമയം ഇരു രാജ്യങ്ങളും കമ്പോള സൗഹൃദ, നിയോലിബറല്‍ സാമ്പത്തിക നയങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍