UPDATES

പ്രവാസം

എച്ച് 1 ബി വിസ പ്രീമിയം പ്രൊസസിംഗ് യുഎസ് നിര്‍ത്തിവച്ചു

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള എച്ച് 1 ബി വിസ യുഎസ് കമ്പനികള്‍ക്ക് വിദേശ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്‍കുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും നിരവധി പേരെ ജോലിക്ക് നിയമിക്കാന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് സഹായമാകുന്നത് എച്ച് 1 ബി വിസയാണ്.

എച്ച് 1 ബി വിസ പ്രീമിയം പ്രൊസസിംഗ് യുഎസ് ഗവണ്‍മെന്റ് തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു. 2019ലേയ്ക്കുള്ള അപേക്ഷാ നടപടിക്രമങ്ങള്‍ 2018 ഒക്ടോബര്‍ ഒന്നിനേ തുടങ്ങൂ. യുഎസ് സിറ്റിസന്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസസ് (യുഎസ്‌സിഐഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. എച്ച് 1 ബി വിസ 65000 പേര്‍ക്ക് എന്നാണ് വാര്‍ഷികപരിധിയായി യുഎസ് ഗവണ്‍മെന്റ് നിശ്ചയിച്ചിരുന്നത്. എല്ലാ കുടിയേറ്റ ഇതര എച്ച്1 ബി വിസകള്‍ക്കും ഈ ആന്വല്‍ കാപ് ബാധകമല്ല. പ്രീമിയം പ്രൊസസിംഗ് നടപടികള്‍ പുനരാരംഭിക്കുകയോ മറ്റെന്തെങ്കിലും നടപടികളുണ്ടാവുകയോ ചെയ്യുമ്പോള്‍ അത് സംബന്ധിച്ച് അറിയിപ്പ് നല്‍കുമെന്നും യുഎസ്‌സിഐഎസ് വ്യക്തമാക്കി.

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള എച്ച് 1 ബി വിസ യുഎസ് കമ്പനികള്‍ക്ക് വിദേശ ജീവനക്കാരെ നിയമിക്കാന്‍ അനുമതി നല്‍കുന്നു. ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങളില്‍ എല്ലാ വര്‍ഷവും നിരവധി പേരെ ജോലിക്ക് നിയമിക്കാന്‍ ടെക്‌നോളജി കമ്പനികള്‍ക്ക് സഹായമാകുന്നത് എച്ച് 1 ബി വിസയാണ്. പ്രത്യേക സാങ്കേതിക വൈദഗ്ധ്യവും മറ്റും ആവശ്യമുള്ള മേഖലകളിലെ നിയമനങ്ങള്‍ക്കാണ് കൂടുതലായും എച്ച് 1 ബി വിസ ഉപയോഗപ്പെടുന്നത്. എലാ വര്‍ഷവും ഏറ്റവുമധികം എച്ച് 1 ബി വിസ അപേക്ഷകള്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍