UPDATES

വായന/സംസ്കാരം

102ാം ജന്മവാര്‍ഷികത്തില്‍ ഉസ്താദ് ബിസ്മില്ല ഖാന് ആദരമായി ഗൂഗിള്‍ ഡൂഡില്‍

“ലോകം അവസാനിച്ചാലും സംഗീതം നിലനില്‍ക്കും. സംഗീതത്തിന് ജാതിയില്ല” – ഒരിക്കല്‍ ബിസ്മില്ല ഖാന്‍ പറഞ്ഞു.

102ാം ജന്മദിനത്തില്‍ സംഗീത ഇതിഹാസവും ഷെഹ്നായ് വാദകനുമായ ഉസ്താദ് ബിസ്മില്ല ഖാന് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ബിസ്മില്ലാ ഖാന്‍ ഷെഹ്നായ് വായിക്കുന്നതാണ് ചിത്രീകരണം. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആര്‍ട്ടിസ്റ്റ് വിജയ് ക്രിഷ് ആണ് ഗൂഗിളിന് വേണ്ടി ഡൂഡില്‍ ഒരുക്കിയത്. ജ്യാമിതീയ രൂപങ്ങള്‍ക്കും ഗുഗിള്‍ ടൈറ്റിലിനും മുന്നില്‍ ഷെഹ്നായ് വായിച്ച് ബിസ്മില്ല ഖാന്‍.

14ാം വയസില്‍ ഷെഹ്നായ് വായിച്ച് തുടങ്ങിയ ബിസ്മില്ല ഖാന്‍ ഇന്ത്യന്‍ സംഗീക ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത് 1937ല്‍ കൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ മ്യൂസിക് കോണ്‍ഫറന്‍സിലെ പ്രകടനത്തിലൂടെയാണ്. യുകെയിലെ എഡിന്‍ബെറോയില്‍ അവതരിപ്പിച്ച പരിപാടിയിലൂടെ ആഗോള ശ്രദ്ധ നേടി. 1947 ഓഗസ്റ്റ് 15ന് ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലും 1950 ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രഖ്യാപനത്തി വേളയിലും ബിസ്മില്ലാ ഖാന്റെ മാന്ത്രിക സംഗീതമുണ്ടായിരുന്നു. എല്ലാ റിപ്പബ്ലിക് ദിനത്തിലും മുടങ്ങാതെ ബിസ്മില്ല ഖാന്റെ ഷെഹ്നായ് ഉണ്ടാകും.

1961ല്‍ പദ്മശ്രീ, 1968ല്‍ പദ്മഭൂഷണ്‍, 1980ല്‍ പദ്മവിഭൂഷണ്‍, 2001ല്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത് രത്‌ന – പുരസ്‌കാരങ്ങള്‍ ബിസ്മില്ല ഖാനെ തേടിയെത്തിക്കൊണ്ടിരുന്നു. 2006 ഓഗസ്റ്റ് 21ന് തന്റെ അനശ്വര സംഗീതധാര ബാക്കി വച്ച് ബിസ്മില്ല ഖാന്‍ വിട പറഞ്ഞു. “ലോകം അവസാനിച്ചാലും സംഗീതം നിലനില്‍ക്കും. സംഗീതത്തിന് ജാതിയില്ല” – ഒരിക്കല്‍ ബിസ്മില്ല ഖാന്‍ പറഞ്ഞു.

ലണ്ടനിലെ സംഗീത പരിപാടി (1993)

2005ല്‍ എന്‍ഡിടിവിയ്ക്ക് വേണ്ടി ശേഖര്‍ ഗുപ്ത നടത്തിയ അഭിമുഖം:

പൂര്‍ബി ധുന്‍ – ഉസ്താദ് ബിസ്മില്ല ഖാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍