UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ പോസിറ്റീവെന്ന് ഉത്തരാഖണ്ഡ് വിദ്യാഭ്യാസമന്ത്രി

പാണ്ടയെ സംബന്ധിച്ച് രണ്ട് നെഗറ്റീസ് സംഖ്യകള്‍ കൂട്ടിയാല്‍ ഗണിതത്തില്‍ ഉത്തരം പോസിറ്റീവും, സയന്‍സില്‍ അത് നെഗറ്റീവുമാണ്. തനിക്കാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാത്ത മന്ത്രി തെറ്റുത്തരം പറഞ്ഞു എന്ന പേരില്‍ അധ്യാപികയെ വിമര്‍ശിച്ചു. സ്‌കൂളില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് ഗവണ്‍മെന്റ് നല്‍കിയ പാഠപുസ്തകം നോക്കി പഠിപ്പിക്കാതെ ഗൈഡ് നോക്കി പഠിപ്പിക്കുന്നതിന് അധ്യാപികയെ വഴക്കു പറഞ്ഞു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി അരവിന്ദ് പാണ്ടെ വിവിധ സ്‌കൂളുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കുട്ടികളെ ശരിയായ രീതിയില്‍ ആധ്യാപകര്‍ പഠിപ്പിക്കുന്നുണ്ടോ എന്നറിയാനായിരുന്നു മന്ത്രിയുടെ ഈ സന്ദര്‍ശനം. എന്നാല്‍ തന്റെ വിവരമില്ലായ്മ എല്ലാവരെയും അറിയിച്ച് നാണം കെടുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപിക സയന്‍സ് പഠിപ്പിക്കുമ്പോഴാണ് മന്ത്രി ക്ലാസിലേക്ക് കയറിച്ചെന്നത്.

ക്ലാസിലെത്തിയ അദ്ദേഹം ചോക്കെടുത്ത് ബോഡില്‍ നെഗറ്റീവും നെഗറ്റീവും കൂട്ടിയാല്‍ എത്രയാണെന്ന ചോദ്യം എഴുതി. അതിന്റെ ഉത്തരം നെഗറ്റീവാണെന്ന മറുപടി അധ്യാപക നല്‍കി. എന്നാല്‍ മന്ത്രി അത് സമ്മതിക്കാന്‍ തയ്യാറായില്ല. ഉത്തരം പോസിറ്റീവായിരിക്കും എന്ന മറുപടിയാണ് മന്ത്രി പറഞ്ഞത്. ഞാന്‍ സയന്‍സിലാണ് ഇക്കാര്യം പഠിച്ചതെന്നും അതുകൊണ്ട് ഇതാണ് ഉത്തരം എന്ന് പറഞ്ഞ് ടീച്ചറോട് തര്‍ക്കിച്ചു.

പാണ്ടയെ സംബന്ധിച്ച് രണ്ട് നെഗറ്റീസ് സംഖ്യകള്‍ കൂട്ടിയാല്‍ ഗണിതത്തില്‍ ഉത്തരം പോസിറ്റീവും, സയന്‍സില്‍ അത് നെഗറ്റീവുമാണ്. തനിക്കാണ് തെറ്റ് പറ്റിയതെന്ന് മനസ്സിലാക്കാത്ത മന്ത്രി തെറ്റുത്തരം പറഞ്ഞു എന്ന പേരില്‍ അധ്യാപികയെ വിമര്‍ശിച്ചു. സ്‌കൂളില്‍ നിന്നും ഇറങ്ങുന്നതിനു മുന്‍പ് ഗവണ്‍മെന്റ് നല്‍കിയ പാഠപുസ്തകം നോക്കി പഠിപ്പിക്കാതെ ഗൈഡ് നോക്കി പഠിപ്പിക്കുന്നതിന് അധ്യാപികയെ വഴക്കു പറഞ്ഞു.

മന്ത്രി മോശം പെരുമാറ്റം നടത്തി എന്ന പേരില്‍ വിവിധ അധ്യാക സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ശരിയായ ഉത്തരം പറഞ്ഞിട്ടും അധ്യാപകയെ കളിയാക്കിയതില്‍ മാപ്പ് പറയണമെന്ന് അധ്യാപകര്‍ ആവശ്യപെട്ടു.

<iframe width=”100%” height=”450″ src=”https://www.youtube.com/embed/iPL3h5jFlc0″ frameborder=”0″ allowfullscreen></iframe>

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Share on

മറ്റുവാര്‍ത്തകള്‍