UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിവിപ്ലവ കാലത്ത് നവോത്ഥാനമൂല്യങ്ങളെ തിരിച്ചു പിടിക്കുക: പരിഷത്ത് യുവസമിതി സമ്മേളനം തിരുവനന്തപുരത്ത്‌

സമ്മേളനത്തിനന്റെ മുന്നോടിയായിവിദ്യാഭ്യാസം (ഡോ.കെ.എന്‍.ഗണേശ്), സംവരണം (ആര്‍.രാധാകൃഷ്ണന്‍), ശാസ്ത്രം (ഡോ.ആര്‍.വി.ജി), ജന്റര്‍ (ഡോ.ജെ.ദേവിക), സംസ്‌കാരം (പ്രൊഫ. വി.കെ.കാര്‍ത്തികേയന്‍) എന്നീ വിഷയങ്ങളില്‍ വിവിധ മേഖലകളിലായി പ്രഭാഷണവും സംവാദവും സെപ്തംബര്‍ 17 മുതല്‍ ആരംഭിച്ചു

കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ യുവസമിതി സംസ്ഥാനസമ്മേളനം സെപ്തംബര്‍ 22, 23, 24 തിയതികളിലായി തിരുവനന്തപുരത്തെ പാലോട് സ്‌കൌട്ട്‌സ് ആന്റ് ഗൈഡ് ക്യാമ്പസില്‍ വെച്ച് നടക്കുമെന്ന് സംഘടാകര്‍ അറിയിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി കേരളസമൂഹത്തില്‍ നിതാന്തജാഗ്രതയായി നിലകൊള്ളുന്ന കേരള ശാസ്തസാഹിത്യ പരിഷത്തിന്റെ ആശയങ്ങള്‍ക്ക് ഊര്‍ജ്ജവും പ്രകാശവും നല്‍കുന്ന യുവജനസംഘടനയാണ് യുവസമിതിയെന്ന്  സംഘാടകസമിതി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ യുവജനസമൂഹമുള്ള ഇന്ത്യയെ നവലിബറല്‍ നയങ്ങളും വര്‍ഗ്ഗീയരാഷ്ട്രീയവും അന്ധവിശ്വാസങ്ങളും ആപത്ക്കരമായ സാമൂഹ്യാവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ഈയൊരു ഘട്ടത്തിലാണ് പരിഷത്തിലെ യുവതയുടെ നേതൃത്വത്തില്‍ യുവസമിതി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് സംഘാടനത്തിലും പ്രവര്‍ത്തനങ്ങളിലും അക്കാദമികരംഗങ്ങളിലും സ്വന്തമായൊരിടം കേരളത്തില്‍ സൃഷ്ടിക്കാന്‍ യുവസമിതിയ്ക്കായിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു.

സമ്മേളനത്തിനന്റെ മുന്നോടിയായിവിദ്യാഭ്യാസം (ഡോ.കെ.എന്‍.ഗണേശ്), സംവരണം (ആര്‍.രാധാകൃഷ്ണന്‍), ശാസ്ത്രം (ഡോ.ആര്‍.വി.ജി), ജന്റര്‍ (ഡോ.ജെ.ദേവിക), സംസ്‌കാരം (പ്രൊഫ. വി.കെ.കാര്‍ത്തികേയന്‍) എന്നീ വിഷയങ്ങളില്‍ വിവിധ മേഖലകളിലായി പ്രഭാഷണവും സംവാദവും സെപ്തംബര്‍ 17 മുതല്‍ ആരംഭിച്ചു.പ്രഭാഷണ പരമ്പരയെ കൂടാതെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലൂടെയുള്ള കലാജാഥയും, ഡോക്യുമെന്ററി പ്രദര്‍ശനങ്ങളും, മേരി ക്യൂറി സയന്‍സ് ക്ലാസ്സുകളും നടന്നുകൊണ്ടിരിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍