UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴ കസ്റ്റഡി കൊലപാതകം ദൗര്‍ഭാഗ്യകരം; ലിഗയുടെ ബന്ധുക്കള്‍ തന്നെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി

അതേസമയം, വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ആ പണി എടുത്താല്‍ മതി. മുന്‍ രാഷ്ട്രീയ നിലപാടുകള്‍ വച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മൂന്നാംമുറ പ്രയോഗിക്കാന്‍ പാടില്ലെന്ന് താക്കീത് ചെയ്തിട്ടുണ്ട്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും മന്ത്രിസഭ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സംഭവിക്കാന്‍ പാടില്ലാത്തതാണ് വരാപ്പുഴയില്‍ സംഭവിച്ചത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല. അറസ്റ്റിലായ പൊലീസുകാര്‍ക്ക് പുറമെ കൂടുതല്‍ പേരുണ്ടെങ്കില്‍ നടപടിയുണ്ടാകും. പൊലീസ് മാന്യമായി പെരുമാറണമെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ചിലര്‍ക്ക് അത് ചെയ്യാനാകുന്നില്ല. അന്വേഷണം തൃപ്തികരമാണ്. പൊതുസമൂഹത്തിലെ ബോധ്യം ഇതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. കമ്മീഷന്‍ ചെയര്‍മാന്‍ ആ പണി എടുത്താല്‍ മതി. മുന്‍ രാഷ്ട്രീയ നിലപാടുകള്‍ വച്ച് പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശ വനിത ലിഗയുടെ കേസില്‍ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. അവരുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഓഫിസില്‍ വന്നിരുന്നു. അവിടെ വേണ്ടത് ചെയ്തു കൊടുത്തിട്ടുണ്ട്. വിദേശ വനിത ഇവിടെ മരണപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലിഗയുടെ ബന്ധുക്കള്‍ മണിക്കൂറുകളോളം മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസിനു മുന്നില്‍ കാത്തുനിന്നിട്ടും മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയിട്ടില്ലെന്ന പരാതിയോട് പ്രതികരിക്കുകയായിരുന്നു പിണറായി.

കടലാക്രമണം മൂലമുളള നഷ്ടം നേരിടാന്‍ കേന്ദ്രസഹായം വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും. അറ്റകുറ്റപ്പണികള്‍ വേണ്ട വീടുകള്‍ക്ക് 50,000 രൂപയും. സ്ഥലം കണ്ടെത്തി വീട് വയ്‌ക്കേണ്ടവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കടലാക്രമണം ചെറുക്കാന്‍ ടെട്രാപോഡുകള്‍ നിര്‍മിക്കും. നാശമുണ്ടായ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഉടന്‍ ശരിയാക്കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍