UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘കേരളം കീഴാറ്റൂരിലേക്ക്’: വയല്‍ക്കിളികളുടെ മാര്‍ച്ച് ഇന്ന്

സി പി എം പ്രവര്‍ത്തകര്‍ കത്തിച്ച സമരപ്പന്തല്‍ പുന:സ്ഥാപിക്കുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. മറ്റ് സാധ്യതകള്‍ ഇല്ലെങ്കില്‍ മാത്രമേ വയലിലൂടെ മേല്‍പ്പാലം എന്ന സാധ്യത പരിഗണിക്കാവൂ എന്നും സുരേഷ് പ്രതികരിച്ചു.

കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ മാര്‍ച്ച് ഇന്ന് രണ്ടരയോടെ ആരംഭിക്കും. വയല്‍ക്കിളികളുടെ മൂന്നാം ഘട്ട സമരത്തിന്റെ തുടക്കം കൂടിയാവും ഇന്ന് നടക്കുന്ന മാര്‍ച്ച്. തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ വയല്‍ക്കിളികളെ പിന്തുണക്കുന്നവരും പങ്കെടുക്കും. ബി ജെ പി അടക്കമുള്ള വിവിധ രാഷ്ടീയ പാര്‍ട്ടികളും പരിസ്ഥിതി സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും വയല്‍ക്കിളികള്‍ക്ക് പിന്തുണയറിയിച്ച് എത്തിയിട്ടുണ്ട്.

ഇതിനിടെ കെ.സുധാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് സംഘം കീഴാറ്റൂരിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. എന്നാല്‍ സമരക്കാര്‍ക്ക് പിന്തുണ അറിയിക്കാതെയാണ് സംഘം മടങ്ങിയത്. കീഴാറ്റൂരിലെ രാഷ്ട്രീയ നിലപാട് രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. സമരത്തെ അടിച്ചമര്‍ത്താനുള്ള സി പി എം ശ്രമം അനുവദിക്കില്ല, മറ്റ് അലൈന്‍മെന്റുകളെക്കുറിച്ച് യുഡിഎഫ് വിശദമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സി പി എം പ്രവര്‍ത്തകര്‍ കത്തിച്ച സമരപ്പന്തല്‍ പുന:സ്ഥാപിക്കുമെന്ന് വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. മറ്റ് സാധ്യതകള്‍ ഇല്ലെങ്കില്‍ മാത്രമേ വയലിലൂടെ മേല്‍പ്പാലം എന്ന സാധ്യത പരിഗണിക്കാവൂ എന്നും സുരേഷ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം വയലിലൂടെ മേല്‍പ്പാലം നിര്‍മ്മിക്കുന്ന സാധ്യത പരിഗണിക്കണമെന്ന് മന്ത്രി ജി.സുധാകരന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ വയലിലൂടെയുള്ള മേല്‍പ്പാലവും അംഗീകരിക്കാനാവില്ലെന്ന് സമരക്കാര്‍ പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍