UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ഉമ്മന്‍ചാണ്ടി

തനിക്കും, കെ എന്‍ എ ഖാദറിനും കൂടി മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ തിരിച്ചയക്കാനളള കേന്ദ്ര തിരുമാനവും നോട്ട് നിരോധനവും ജിഎസ്ടിയും വിഷയമാക്കി ഉമന്‍ചാണ്ടി മലപ്പുറം വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി. ശനിയാഴ്ച കണ്ണമംഗലത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ ശാപം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞത്. മോദി സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തെ ഭരണത്തിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം വിശദമാക്കി. കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടുപാറയിലെ യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടുന്ന അവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിന്റെ അധിക നികുതി ഒഴിവാക്കാതെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ധന വില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ എല്‍ ഡി എഫ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തനിക്കും, കെ എന്‍ എ ഖാദറിനും കൂടി മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, വി വി പ്രകാശ്, സലീം കുരുവമ്പലം, ഇ. മുഹമ്മദ് കുഞ്ഞി, എന്നിവര്‍ സംസാരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍