UPDATES

വേങ്ങര ഇന്ന് വിധിയെഴുതും: വോട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ് ഈ
തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഇതുമൂലം ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യത്തില്‍
വോട്ടര്‍ക്ക് വ്യക്തത ലഭിക്കും

വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന് നടക്കും. 87750 പുരുഷന്‍മാരും 82259 സ്ത്രീകളും ഉള്‍പ്പെടെ 1,70,009 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ മൂന്ന് സര്‍വീസ് വോട്ടും ഉള്‍പ്പെടും. 90 സ്ഥലങ്ങളിലായി 148 പോളിങ് സ്റ്റേഷനുകളാണ് മണ്ഡലത്തില്‍ സജ്ജീകരിച്ചിട്ടുളളതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരി അറിയിച്ചു. ഇതിനുപുറമെ 17 ഓക്‌സിലറി ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്. 48 സ്ഥലങ്ങളില്‍ ഒരു പോളിങ് ബൂത്തും 28 സ്ഥലങ്ങളില്‍ രണ്ട് പോളിങ് ബൂത്തുകളും 12 ഇടങ്ങളില്‍ മൂന്ന്‌ പോളിങ് ബൂത്തുകളും രണ്ട്‌ സ്ഥലങ്ങളില്‍ നാല് പോളിങ് ബൂത്തുകളുമാണുള്ളത്. അഞ്ച് മാതൃകാ പോളിങ് സ്റ്റേഷനുകളും അഞ്ച് വനിതാ പോളിംഗ്‌ സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്‌. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

വൈകീട്ട് ആറ് മണിക്ക് ബൂത്തില്‍ പ്രവേശിച്ച്‌ വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അഴിമുഖത്തോട് പറഞ്ഞു. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീന്‍ ഉപയോഗിക്കുന്നു എന്നതാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഇതുമൂലം ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന കാര്യത്തില്‍ വോട്ടര്‍ക്ക് വ്യക്തത ലഭിക്കും. സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം. ക്രമനമ്പര്‍ എന്നിവ ഏഴ്‌ സെക്കന്റ് നേരം സ്‌ക്രീനില്‍ തെളിഞ്ഞുകാണും. എല്ലാ ബൂത്തുകളിലും വീല്‍ ചെയറും റാമ്പും ഒരുക്കിയിട്ടുണ്ട്‌ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകതയാണ്.

10 പ്രശ്‌നബാധിത ബൂത്തുകളാണ് മണ്ഡലത്തില്ലുള്ളത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെയും പോളിങ് സാമഗ്രികളുടെയും വിതരണം കഴിഞ്ഞ ദിവസം(ചൊവ്വാഴ്ച) തിരൂരങ്ങടി പിഎസ്എംഒ കോളജില്‍ നടന്നു. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തില്‍ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോളിങ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കണം.ഒക്‌ടോബര്‍ 15 ന് തിരൂരങ്ങാടി പിഎസ്എംഒ കോളേജിലാണ് വോട്ടെണ്ണല്‍.

നാല് പാര്‍ട്ടി സ്ഥാനാര്‍ഥികളും രണ്ട് സ്വതന്ത്രരും ഉള്‍പ്പെടെ ആറു പേരാണ് മത്സര രംഗത്തുളളത്‌. അഡ്വ. കെ.എന്‍.എ ഖാദര്‍ (മുസ്‌ലിം ലീഗ്) – കോണി, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ (ബി.ജെ.പി) – താമര. 3. അഡ്വ. പി.പി ബഷീര്‍ (സി.പി.ഐ.എം.) – ചുറ്റിക അരിവാള്‍ നക്ഷത്രം. അഡ്വ. കെ.സി നസീര്‍ (എസ്.ഡി.പി.ഐ) – ടെലിവിഷന്‍, 5. ശ്രീനിവാസ് (സ്വതന്ത്രന്‍) – കുടം അഡ്വ. ഹംസ കറുമണ്ണില്‍ (സ്വതന്ത്രന്‍) – ടെലഫോണ്‍,

വോട്ടെടുപ്പിനായി ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിംഗ് ഓഫീസറും മൂന്ന് പോളിംഗ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ്‌ നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി രംഗത്തുണ്ട്.

വേങ്ങര ഉപതെരഞ്ഞെടുപ്പ് ചിത്രം ഒറ്റ നോട്ടത്തില്‍

വോട്ടര്‍മാര്‍ 1,70,009
സ്ത്രീകള്‍ 82,259
പുരുഷന്മാര്‍ 87,750
പ്രവാസി വോട്ടര്‍മാര്‍ 178
സ്ഥാനാര്‍ത്ഥികള്‍ ആറ്
പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ നാലു
സ്വതന്ത്രര്‍ രണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍