UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വേങ്ങര ഉപതിരഞ്ഞെടുപ്പ്: ബിഡിജെഎസ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും വിട്ടുനിന്നു

കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇടതുപക്ഷവുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നുളള വിട്ടുനില്‍ക്കലെന്നാണ് വിലയിരുത്തല്‍

വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നും ബിഡിജെഎസ്‌ വിട്ടുനിന്നു. ഇന്ന് 11 മണിക്ക് ആരംഭിച്ച ചടങ്ങില്‍ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് അധ്യക്ഷത വഹിച്ചത്. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് തിരുമാനമെന്ന് മലപ്പുറത്തെ ബിഡിജെഎസ് ഘടകം വ്യക്തമാക്കി.

കഴിഞ്ഞദിവസം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇടതുപക്ഷവുമായി ബിഡിജെഎസ് അടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് എന്‍ഡിഎ കണ്‍വെന്‍ഷനില്‍ നിന്നുളള വിട്ടുനില്‍ക്കലും. കെ. ജനചന്ദ്രനെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഇന്നലെയാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍