UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കലാലയ രാഷ്ട്രീയം ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം; വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം: വിഎസ്

ജനാധിപത്യ രീതിയിലുളള സര്‍ക്കാര്‍ രാഷ്ടീയ സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വിഎസ്

കലാലയത്തില്‍ രാഷ്ടീയം പാടില്ലെന്ന് കേരളാ ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമെന്ന് വിഎസ് അച്യുതാനന്ദന്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം. വിദ്യാര്‍ത്ഥികളടക്കമുളളവര്‍ പോരാട്ടത്തിലൂടെയാണ് രാഷ്ട്രീയ സ്വാതന്ത്ര്യം യെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിച്ച് കൊണ്ട് ഒരു നിലപാട് എടുക്കുന്നത് ശരിയല്ല. ജനാധിപത്യ രീതിയിലുളള സര്‍ക്കാര്‍ രാഷ്ടീയ സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും വിഎസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍