UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴാറ്റൂര്‍ സമരക്കാരെ പിന്തുണച്ച് കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍

എന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഇതുവരെ എത്തിയിട്ടില്ല. ഫയല്‍ എന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക – മന്ത്രി വ്യക്തമാക്കി.

കീഴാറ്റൂരില്‍ നെല്‍പ്പാടം നികത്തുന്നതിനെതിരെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണയുമായി കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും, എന്റെ ജോലി കൃഷി സംരക്ഷിക്കലാണെന്നും സുനില്‍കുമാര്‍ കാസര്‍ഗോഡ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്റെ വകുപ്പല്ല വയല്‍ പിടിച്ചെടുത്തിരിക്കുന്നത്. ഇത് പൊതുമരാമത്ത് വകുപ്പിലാണ്, കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ ഇതുവരെ എത്തിയിട്ടില്ല. ഫയല്‍ എന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുക – മന്ത്രി വ്യക്തമാക്കി.

വയല്‍ക്കിളികള്‍ എന്ന പേര് സംസ്ഥാനത്തിന് തന്നെ അഭിമാനമാന്നും എന്തുകൊണ്ടാണ് അവരെ വയലില്‍ നിന്നും അടിച്ചോടിച്ചതെന്ന് അറിയില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ എല്ലാ സഹായങ്ങളും പ്രതീക്ഷിക്കാമെന്നും മന്ത്രി പറഞ്ഞു. സിപിഎം-സിപിഐ സംസ്ഥാന സമ്മേളനങ്ങളോട് ഒതുങ്ങിയെന്ന് കരുതിയ കരുതിയെ പോര് കീഴാറ്റൂര്‍ സമരത്തിലൂടെ വീണ്ടും തുടങ്ങുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ബൈപ്പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കീഴാറ്റൂരിലെ നെല്‍വയലുകള്‍ നികത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് വയല്‍കിളില്‍ നടത്തിവരുന്ന പ്രതിഷേധ സമരത്തിനെതിരെ സിപിഎം കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സമരപ്പന്തല്‍ കത്തിക്കലടക്കം, സമരത്തെ തളര്‍ത്താന്‍ സിപിഎം ശ്രമം നടത്തിയിരുന്നു. സമരക്കാര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നതിന് ഇടയിലാണ് സമരക്കാരെ പിന്തുണച്ച് മന്ത്രി സുനില്‍കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍