UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജിഗ്‌നേഷ് മേവാനിക്ക് ജാമ്യമില്ലാ അറസറ്റ് വാറന്റ്

ഗുജറാത്തിലെ ബനസ്‌ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന് താന്‍ മല്‍സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്

ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസറ്റ് വാറന്റ്. 2017 ജനവരിയിലെ ട്രെയിന്‍ തടഞ്ഞ കേസില്‍ കോടതിയില്‍ ഹാജരാകതിരുന്നതിനാണ് വാറന്റ്. മേവാനിക്കും മറ്റ് 12 പേര്‍ക്കുമെതിരെയാണ് വാറന്റ് അയച്ചിരിക്കുന്നത്.

അഹമ്മദാബാദ് റെയില്‍വെ സറ്റേഷനില്‍ കഴിഞ്ഞ ജനുവരി 11നാണ് സമരം നടന്നത്. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പില്‍ മേവാനി മല്‍സരിക്കുന്നതായി കഴിഞ്ഞ ദിവസം അദ്ദേഹം പ്രഖ്യാപനം നടത്തിയിരുന്നു. ഗുജറാത്തിലെ ബനസ്‌ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തില്‍ നിന്ന് താന്‍ മല്‍സരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍