UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പശ്ചിമ ബംഗാളിന് ഇനി സ്വന്തം ചിഹ്നം

സംസ്ഥാനത്തിന്റെ പേര് പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ല എന്നാക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു

ഇനി പശ്ചിമ ബംഗാളിന് സ്വന്തമായി ഔദ്ധ്യോഗിക ചിഹ്നം. സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി രൂപകല്‍പന ചെയ്ത സംസ്ഥാനത്തിന്റെ ഔദ്ധ്യോഗിക ചിഹ്നം ജനുവരി അഞ്ചിന് പ്രകാശനം ചെയ്തു. ഓരോ സംസ്ഥാനവും സ്വന്തമായി വ്യക്തിത്വം കാത്തുസൂക്ഷിക്കണം എന്ന തിരിച്ചറിവില്ലാത്തതാണ് സ്വാതന്ത്ര്യം ലഭിച്ച് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും സംസ്ഥാനത്തിന് സ്വന്തമായി ഔദ്ധ്യോഗിക മുദ്ര ഉണ്ടാവാതിരുന്നതിന് കാരണമെന്ന് ചിഹ്നം പ്രകാശനം ചെയ്തുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു.

സംസ്ഥാനത്തിന് സ്വന്തമായി ഔദ്ധ്യോഗിക മുദ്ര രൂപകല്‍പന ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഈ മാസം മൂന്നിനാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് ലഭിച്ചത്. ഇനി സംസ്ഥാന സര്‍ക്കാരിന്റെ ഔദ്ധ്യോഗിക ചടങ്ങുകള്‍ക്കും പൊതുമരാമത്ത് പണികള്‍ക്കും പുതിയ ചിഹ്നം ഉപയോഗിക്കാന്‍ സാധിക്കും. ചില സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി ഔദ്ധ്യോഗിക മുദ്ര ഉണ്ടെന്നും എന്നാല്‍ മറ്റ് ചില സംസ്ഥാനങ്ങള്‍ക്ക് അതില്ലെന്നും മമത ബാനര്‍ജി ചൂണ്ടിക്കാണിച്ചു. 2017 മേയിലാണ് രൂപകല്‍പനയുടെ അംഗീകാരത്തിനായി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്.

സംസ്ഥാനത്തിന്റെ പേര് പശ്ചിമ ബംഗാള്‍ എന്നതിന് പകരം ബംഗ്ല എന്നാക്കണമെന്ന നിര്‍ദ്ദേശവും കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കാത്തിരിക്കുകയാണ്. സംസ്ഥാനത്തിന്റെ പേര് ബംഗ്ല എന്നാക്കിക്കൊണ്ട് 2017 സെപ്തംബറില്‍ സംസ്ഥാന മന്ത്രിസഭ തീരുമാനം കൈക്കൊണ്ടിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍