പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടുകളും തടയാന്‍ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തതോടെ 10 ലക്ഷത്തിലധികം കുട്ടികള്‍ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചതായി യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
10, 12 ക്ലാസുകളിലെ പൊതുപരീക്ഷകളില്‍ കുട്ടികള്‍ കൂടുതലായി തോല്‍ക്കുന്നത് ഉത്തര്‍പ്രദേശില്‍ വലിയ പ്രശ്നമായിരിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇത് വലിയ തോതില്‍ കൂടി. 150 സ്കൂളുകളില്‍ ഒരൊറ്റ കുട്ടി പോലും പാസായില്ല. അതേ സമയം ഇത് വളരെ നല്ല സൂചനയാണ് എന്നാണ് ബിജെപി നേതാവായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അഭിപ്രായം. പരീക്ഷയുടെ നിലവാരം കൂടിയതും ബുദ്ധിമുട്ടേറിയതുമായതിനാലാണ് ഇത് സംഭവിക്കുന്നതെന്നാണ് യോഗിയുടെ അഭിപ്രായം.
പരീക്ഷയില്‍ കോപ്പിയടിയും ക്രമക്കേടുകളും തടയാന്‍ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തതോടെ 10 ലക്ഷത്തിലധികം കുട്ടികള്‍ പരീക്ഷ എഴുതേണ്ടെന്ന് തീരുമാനിച്ചതായി യോഗി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എല്ലാ പരീക്ഷ ഹാളുകളിലും സിസിടിവി സ്ഥാപിക്കുകയും എസ്ടിഎഫിനെ (സ്പെഷല്‍ ടാസ്ക് ഫോഴ്സ്) നിയോഗിക്കുകയും ചെയ്തിരുന്നു. 10ാം ക്ലാസിലെ വിജയശതമാനം കഴിഞ്ഞ തവണ 81.2 ശതമാനമുണ്ടായിരുന്നത് ഇത്തവണ 75.16 ആയി കുറഞ്ഞു. 12ാം ക്ലാസില്‍ വിജയശതമാനം 82.6ല്‍ നിന്ന് 72.43ലേയ്ക്ക് ചുരുങ്ങി.