UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും: യോഗി ആദിത്യനാഥ്

സുപ്രീം കോടതി ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് വിഎച്ച്പി പറയുന്നത്. അയോധ്യയില്‍ എവിടെയും പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച്പിയുടെ നിലപാട്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സന്ത് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. കോടതി ഉത്തരവിന് കാക്കുന്നില്ലെന്നും ക്ഷേത്രത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍ പോവുകയാണെന്നും രാം ജന്മഭൂമി ന്യാസ് അംഗം രാം വിലാസ് വേദാന്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രസംഗം. ഇത്രയും കാലം ക്ഷമിച്ചില്ലേ കുറച്ച് സമയം കൂടി ക്ഷമിക്കൂ എന്നാണ് യോഗി പറഞ്ഞത്. ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായ വിധി വരുന്നത് വൈകിപ്പിക്കുന്നതിനായി, വിചാരണ നീട്ടി വയ്ക്കുന്നതിനായി കോടതിയെ സമീപിക്കുന്നവര്‍ തന്നെയാണ് ബിജെപി ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് പറയുന്നതെന്ന് യോഗി പറഞ്ഞു. ഭരണഘടനാപരമായി തന്നെ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും യോഗി വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അയോധ്യ ഭൂമി തര്‍ക്ക കേസില്‍ വിധി പറയുന്നത് മാറ്റി വയ്ക്കണമെന്നാണ് 2017 ഡിസംബറില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചത്. എന്നാല്‍ സിബലിന്റെ ആവശ്യം കോടതി തള്ളി. ഇതുവരെയും കോടതി ഉത്തരവുണ്ടായിട്ടല്ലല്ലോ ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്തത്. തുടര്‍ന്നും അങ്ങനെയൊക്കെ തന്നെയായിരിക്കുമെന്നും രാം വിലാസ് വേദാന്തി പറഞ്ഞു. കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല ഇതെന്നും ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ദിഗംബര്‍ അഖാരയിലെ സുരേഷ് ദാസ് പറഞ്ഞു. സുപ്രീം കോടതി ഉടന്‍ തന്നെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ഈ വര്‍ഷം അവസാനത്തോടെ നിര്‍മ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് വിഎച്ച്പി പറയുന്നത്. അയോധ്യയില്‍ എവിടെയും പള്ളി നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് വിഎച്ച്പിയുടെ നിലപാട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍