UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാനസിക പീഡനം; ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി ആതിരക്ക്‌ ധനസഹായം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍

ആതിരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ജാതിയുടേയും ദാരിദ്ര്യത്തിന്റേയോ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം മുടങ്ങാന്‍ പാടില്ല. അത്തരം സാഹചര്യം ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി തന്റെ ഫെസ്ബുക്ക് പേജില്‍ കുറിച്ചു

മാനസിക പീഡനം സഹിക്കവയ്യാതെ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനിയുടെ ചികിത്സക്കായി ഒരു ലക്ഷം രൂപ അനുവദിച്ചതായി പട്ടികജാതി പട്ടിക വര്‍ഗ്ഗവകുപ്പ് മന്ത്രി എകെ ബാലന്‍ അറിയിച്ചു. ദരിദ്രയും പട്ടികജാതി വിഭാഗത്തില്‍ പെട്ടതുമായ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിച്ച വിദ്യാഭ്യാസസ്ഥാനപനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നല്‍കിയതായും മന്ത്രി തന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജില്‍ കുറിച്ചു.

കുട്ടിയുടെ അമ്മ നല്‍കിയ പരാതി ഗൗരവമുളളതാണ്. സ്വകാര്യ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയായ ആതിരക്കാണ് കടുത്ത് മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നതായി പരാതി ലഭിച്ചത്‌.  ആതിരയെ സ്ഥാപനത്തില്‍ നിന്നും ജാതി അധിക്ഷേപം നടത്തിയതായും പരാതി ഉണ്ട്‌. കുട്ടിയുടെ അമ്മ മന്ത്രിയെ നേരില്‍ കണ്ട് നല്‍കിയ പരാതിയെ തുടര്‍ന്ന് മന്ത്രി കഴിഞ്ഞ ദിവസം ധനസഹായം നല്‍കാനുളള അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു.

ആതിരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ഒപ്പം ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ജാതിയുടേയും ദാരിദ്ര്യത്തിന്റേയോ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കും പഠനം മുടങ്ങാന്‍ പാടില്ല. അത്തരം സാഹചര്യം ഉണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി തന്റെ ഫെസ്ബുക്ക് പേജില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍