UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹാദിയയെ കേള്‍ക്കും- സുപ്രീകോടതി

ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ടച്ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ നിലവില്‍ നടക്കുന്ന എന്‍ഐഎ അന്വേഷണം നീതിപൂര്‍വമായിരിക്കില്ല എന്ന ഷഫിന്‍ജഹാന്റെ പരാതിയും കോടതി പരിഗണിക്കും

ഹാദിയ കേസില്‍ വീണ്ടും കേരള ഹൈക്കോടതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. വൈക്കം സ്വദേശിനി ഹാദിയയുടെ മതംമാറ്റവും വിവാഹവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹാദിയയുടെ വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതി്ക്ക് എങ്ങനെ കഴിയുമെന്ന് സുപ്രീംകോടതി ചോദിച്ചു. ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.

കേസില്‍ ഹാദിയക്ക് പറയാനുള്ളത് കേള്‍ക്കുകയും അവരുടെ നിലപാട് അറിയുകയും വേണം. ഹാദിയയുടെ അച്ഛന്‍ അശോകന് അവരെ തടവിലാക്കാന്‍ കഴിയില്ല. വിവാഹവും എന്‍ഐഎ അന്വേഷണവും രണ്ടാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവും കൊല്ലം സ്വദേശിയുമായ ഷഫിന്‍ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്. വിവാഹം റദ്ദാക്കാന്‍ ഭരണഘടനയുടെ 226-ാം അനുച്ഛേദപ്രകാരം ഹൈക്കോടതിയ്ക്ക് അവകാശമുണ്ടോ എന്ന കാര്യവും എന്‍ഐഎ അന്വേഷണം തുടരണമോ എന്ന കാര്യവുമാണ് കോടതി പരിഗണിക്കുന്നത്. ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. കേസ് ഈ മാസം 30ന് വീണ്ടും പരിഗണിക്കും.

ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്‍ മേല്‍നോട്ടച്ചുമതല ഏറ്റെടുക്കാത്ത സാഹചര്യത്തില്‍ നിലവില്‍ നടക്കുന്ന എന്‍ഐഎ അന്വേഷണം നീതിപൂര്‍വമായിരിക്കില്ല എന്ന ഷഫിന്‍ജഹാന്റെ പരാതിയും കോടതി പരിഗണിക്കും. ഇതിനിടെ ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അനുവദിക്കണമെന്ന് വനിതാ കമ്മീഷനും കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മതംമാറി ഐ.എസില്‍ ചേര്‍ന്നു എന്ന് പറയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ അമ്മ ബിന്ദുവും സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍