UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഝാര്‍ഖണ്ഡില്‍ 58കാരി പട്ടിണി മൂലം മരിച്ചു; മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് മകന്‍

ഈ വീട്ടുകാര്‍ക്ക് റേഷന്‍ കാര്‍ഡില്ല. അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പരിശോധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. 2014ല്‍ വിധവ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടാറില്ലായിരുന്നു എന്ന് മകന്‍ പറയുന്നു.

ഝാര്‍ഖണ്ഡില്‍ 58കാരി പട്ടിണി മൂലം മരിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് ദിവസമായി ഇവര്‍ ഭക്ഷണം കഴിച്ചില്ലായിരുന്നു എന്നാണ് മകന്‍ പറയുന്നത്. ഗിരിധി ജില്ലയിലെ ഡുമ്രി ബ്ലോക്കിലെ മംഗര്‍ഗഡ്ഡി ഗ്രാമത്തിലാണ് സംഭവം. സാവിത്രി ദേവി എന്ന സ്ത്രീയാണ് മരിച്ചത്.

ഈ വീട്ടുകാര്‍ക്ക് റേഷന്‍ കാര്‍ഡില്ല. അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പരിശോധിക്കും എന്നാണ് അധികൃതര്‍ പറയുന്നത്. സാവിത്രി ദേവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ് എന്നും അവര്‍ പറയുന്നു. 2014ല്‍ വിധവ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ക്ക് പെന്‍ഷന്‍ കിട്ടാറില്ലായിരുന്നു എന്ന് മകന്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍