UPDATES

വായിച്ചോ‌

ലോക മുത്തശ്ശി മരിച്ചു: പ്രായം 117 വയസും 261 ദിവസവും

ആയുര്‍ദൈര്‍ഘ്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായ ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള 67,000ല്‍ പരം പേരുണ്ട്. ജപ്പാന്‍ ജനസംഖ്യയില്‍ 26 ശതമാനവും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയായ ജപ്പാന്‍കാരി നാബി തജിമ മരിച്ചു. 117 വര്‍ഷവും 261 ദിവസവുമാണ് മരിക്കുമ്പോള്‍ നാബിയുടെ പ്രായം. നാബി ഗിന്നസ് ബുക്കില്‍ കയറിപ്പറ്റിയിരുന്നു. ഇന്നേവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രായം കൂടിയ ജപ്പാന്‍കാരി, ഏഷ്യക്കാരി എന്നീ റെക്കോര്‍ഡുകളും നാബിക്ക് സ്വന്തമാണ്. ആധുനിക ലോകത്ത് രേഖപ്പെടുത്തിയതില്‍ ഇന്നേവരെയുണ്ടായിട്ടുള്ള ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് നാബി തജിമ. 1900 ഓഗസ്റ്റ് നാലിനാണ് നാബി തജിമയുടെ ജനനം. ഒമ്പത് മക്കള്‍, 28 പേരക്കുട്ടികള്‍, അവരുടെ മക്കളായി 56 പേര്‍, അവരുടെ കുട്ടികളായി 35 പേര്‍.

അവസാന വര്‍ഷങ്ങളില്‍ ദിവസത്തില്‍ മിക്കവാറും ഉറക്കത്തിലായിരുന്ന നാബി തജിമ വളരെ അപൂര്‍വമായി മാത്രമാണ് സംസാരിച്ചിരുന്നതെന്നും എന്നാല്‍ മൂന്ന് നേരവും ഭക്ഷണം കഴിച്ചിരുന്നതായും ജാപ്പനീസ് ടിവി ചാനല്‍ എന്‍എച്ച്‌കെ പറയുന്നു. തജിമയുടെ നിര്യാണത്തോടെ ജപ്പാനില്‍ നിന്ന് തന്നെയുള്ള 116കാരി ചിയോ യോഷിദ ലോകത്തെ ഏറ്റവും പ്രായം കൂടിയ സ്ത്രി ആയി.

ആയുര്‍ദൈര്‍ഘ്യത്തില്‍ ലോകത്ത് തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായ ജപ്പാനില്‍ 100 വയസിന് മുകളില്‍ പ്രായമുള്ള 67,000ല്‍ പരം പേരുണ്ട്. ജപ്പാന്‍ ജനസംഖ്യയില്‍ 26 ശതമാനവും 65 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

വായനയ്ക്ക്: https://goo.gl/6vRva3

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍