UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മെഹുല്‍ ചോക്‌സി തട്ടിപ്പുകാരനെന്ന് അറിഞ്ഞിരുന്നെങ്കില്‍ പൗരത്വം കൊടുക്കില്ലായിരുന്നുവെന്ന് ആന്റിഗ്വ

പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറി വ്യാപാരികളായ നിരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്‌സിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണ് ആന്റിഗ്വ പൗരത്വം നല്‍കിയത്. 1.3 കോടി രൂപ നിക്ഷേപം നടത്തിയാണ് മെഹുല്‍ ചോക്‌സി ആന്റിഗ്വ പൗരത്വം നേടിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട പണ തട്ടിപ്പില്‍ മെഹുല്‍ ചോക്‌സിക്കുള്ള പങ്കാളിത്തം സംബന്ധിച്ച് അറിഞ്ഞിരുന്നെങ്കില്‍ പൗരത്വം നല്‍കില്ലായിരുന്നുവെന്ന് കരീബിയന്‍ രാജ്യമായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ. ഇന്ത്യന്‍ നല്‍കിയ എക്‌സ്ട്രാഡിഷന്‍ അപേക്ഷ (ചോക്‌സിയെ ഇന്ത്യയിലെത്തിക്കാന്‍) പരിഗണിക്കുമെന്നും എല്ലാ സഹകരണവുമുണ്ടാകുമെന്നും ആന്റിഗ്വ വിദേശകാര്യ മന്ത്രി ഇപി ചേത് ഗ്രീന്‍ എന്‍ഡിടിവിയോട് പറഞ്ഞു. ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡയുടെ സിറ്റിസണ്‍ഷിപ്പ് ഇന്‍വെസ്റ്റ്‌മെന്റ് പ്രോഗ്രാം ഉപയോഗിച്ചാണ് ചോക്‌സി പൗരത്വത്തിന് അപേക്ഷിച്ചത്.

പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറി വ്യാപാരികളായ നിരവ് മോദിക്കും അമ്മാവനായ മെഹുല്‍ ചോക്‌സിക്കുമെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പാണ് ആന്റിഗ്വ പൗരത്വം നല്‍കിയത്. 1.3 കോടി രൂപ നിക്ഷേപം നടത്തിയാണ് മെഹുല്‍ ചോക്‌സി ആന്റിഗ്വ പൗരത്വം നേടിയത്. മെഹുല്‍ ചോക്‌സിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ഇന്ത്യന്‍ അപേക്ഷ ഇന്‍ര്‍പോളിന്റെ പരിഗണനയിലാണ്. നിരവ് മോദിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് എല്ലാ രാജ്യങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍