UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിപിന്‍വധം: അന്യായമായി അറസ്റ്റ് ചെയ്ത ഷാഹിനയെ വിട്ടയക്കണം – വെല്‍ഫയര്‍ പാര്‍ട്ടി

അറസ്റ്റിന് ന്യായം ചമക്കാന്‍ പോലീസ് കള്ളക്കേസുകള്‍ സൃഷ്ടിക്കുകയാണ്. കേരളാ പോലീസ് വിവേചനപരമായാണ് പെരുമാറുന്നത്. ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച മനപൂര്‍വമായ വീഴ്ചയാണ് ബിപിന്‍ വധത്തിനിടയാക്കിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി

 

ബിപിന്‍ വധക്കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിനയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടനെ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപെട്ടു. കേരളത്തില്‍ പോലീസ് രാജാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭര്‍ത്താവിന് നേരെ കുറ്റാരോപണമുണ്ടെന്നു കരുതി ഒരു സ്ത്രീയെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്ത് ജയിലിലടക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരൂരില്‍ സംഭവിച്ചത് അതാണെന്നും   ഹമീദ് വാണിയമ്പലം പറഞ്ഞു. അറസ്റ്റിന് ന്യായം ചമക്കാന്‍ പോലീസ് കള്ളക്കേസുകള്‍ സൃഷ്ടിക്കുകയാണ്. കേരളാ പോലീസ് വിവേചനപരമായാണ് പെരുമാറുന്നത്. ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതില്‍ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച മനപൂര്‍വമായ വീഴ്ചയാണ് ബിപിന്‍ വധത്തിനിടയാക്കിയതെന്നും അദ്ദേഹം ചൂണ്ടികാട്ടി. ആ കൊലപാതകത്തിലെ കുറ്റവാളികളെ ശിക്ഷിക്കണം. പക്ഷേ കുറ്റാരോപിതരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് നേരെയുള്ള പോലീസ് കൈയ്യേറ്റം നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും വാണിയമ്പലം പറഞ്ഞു.

തിരൂരില്‍ അറസ്റ്റ് ചെയ്ത ഷാഹിനയെ ഉടന്‍ വിട്ടയക്കണ. പോലീസിലെ ഇരട്ട നീതി കേരളീയ സമൂഹം തിരിച്ചറിയണമെന്നും കേരളത്തിലുള്ളത് മതേതര സര്‍ക്കാരാണെങ്കില്‍ പോലീസിനെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍