UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അനന്ത് കുമാര്‍ ഹെഗ്ഡെയുടെ ജാതി-മത പ്രസ്താവനയ്ക്കെതിരെ യെച്ചൂരിയും പ്രകാശ്‌ രാജും

10 കോടി പുതിയ തൊഴിലവസരങ്ങള്‍, 15 ലക്ഷം രൂപ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍ – ഇതെല്ലാമായിരുന്നു മോദിയുടേയും ബിജെപിയുടേയും വാഗ്ദാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മോദിയും മന്ത്രിമാരും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഇതൊക്കെയാണെന്ന് യെച്ചൂരി പരിഹസിച്ചു.

ജാതിയും മതവും പറയാതെ മതേതരരായി നടക്കുന്നവര്‍ക്ക് അവരുടെ രക്ഷിതാക്കളുമായി രക്തബന്ധം അവകാശപ്പെടാനുള്ള അര്‍ഹതയില്ലെന്നും ഇതിനായി ഭരണഘടന ഭേഗദതി ചെയ്യുമെന്നും പറഞ്ഞ കേന്ദ്ര മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും നടന്‍ പ്രകാശ് രാജും. 10 കോടി പുതിയ തൊഴിലവസരങ്ങള്‍, 100 പുതിയ സ്മാര്‍ട്ട് സിറ്റികള്‍, 15 ലക്ഷം രൂപ എല്ലാവരുടേയും ബാങ്ക് അക്കൗണ്ടില്‍, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കല്‍ – ഇതെല്ലാമായിരുന്നു മോദിയുടേയും ബിജെപിയുടേയും വാഗ്ദാനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ മോദിയും മന്ത്രിമാരും ജനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് ഇതൊക്കെയാണെന്ന് യെച്ചൂരി ട്വിറ്ററില്‍ പരിഹസിച്ചു.

താങ്കളെപോലെ തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധി ഇത്രയ്ക്ക് നിലവാരമില്ലാത്ത രീതിയില്‍ പെരുമാറരുത് എന്ന് പ്രകാശ് രാജ് പറഞ്ഞു. രക്തബന്ധത്തേയും മാതാപിതാക്കളുമായുള്ള ബന്ധത്തേയും സംബന്ധിച്ച് വളരെ മോശപ്പെട്ട രീതിയിലാണ് താങ്കള്‍ സംസാരിച്ചത്. മനുഷ്യന്മാരുടെ രക്തം ജാതി തീരുമാനിക്കില്ല. മതനിരപേക്ഷരായിരിക്കുക എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് മതമോ വിശ്വാസങ്ങളോ പാടില്ല എന്നല്ല. വ്യത്യസ്ത മതവിശ്വാസങ്ങളെ ബഹുമാനിക്കാനും ഉള്‍ക്കൊള്ളാനുമുള്ള സന്നദ്ധതയാണ് മതനിരപേക്ഷത – പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍