UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്രമ രാഷ്ട്രീയം സിപിഎമ്മിന്റെ സംസ്‌കാരമല്ല, ആക്രമിച്ചാല്‍ പ്രതിരോധിക്കും: യെച്ചൂരി

നവഉദാരവത്കരണ നയങ്ങളോട് ഒത്തുതീര്‍പ്പ് അസാധ്യമാണ്. അതിനോട് ഭാഗികമായി എതിര്‍പ്പോ ഒത്തുതീര്‍പ്പോ സാധ്യമല്ല. ഒന്നുകില്‍ അതിനെ എതിര്‍ക്കുക. അല്ലെങ്കില്‍ പിന്തുണക്കുക എന്നതാണ് വഴികള്‍.

അക്രമം അഴിച്ചുവിട്ടുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനം സിപിഎമ്മിന്റെ സംസ്‌കാരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പക്ഷെ ഞങ്ങളുടെ സഖാക്കളെ ആക്രമിക്കുമ്പോള്‍ അവരെ സംരക്ഷിച്ചുകൊണ്ടേ ഞങ്ങള്‍ക്ക് മുന്നോട്ട് പോകാനാവൂ. 577 ദീപശിഖകള്‍ ഇവിടെയെത്തിയിട്ടുണ്ട്. അത് 577 രക്തസാക്ഷികളുടെ കൂടിരങ്ങളില്‍ നിന്നുള്ളവയാണ്. സാമൂഹ്യമാറ്റത്തിന് വേണ്ടി പോരാടി മരിച്ചവരാണിവര്‍. ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടാകാം. അവ തിരുത്തും. എതിരാളികളെ ജനാധിപത്യപരമായി നേരിടും. ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൊണ്ടാണ് ബിജെപി സിപിഎമ്മിനെ ആക്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

കുംഭകോണങ്ങളില്‍ നിശബ്ദത പാലിക്കുന്ന പ്രധാനമന്ത്രി ‘മൗനേന്ദ്ര മോദി’യായി മാറിയെന്ന് യെച്ചൂരി പറഞ്ഞു. വിദേശയാത്രകളില്‍ മോദിയെ അനുഗമിക്കുന്ന വ്യവസായികള്‍ ആരെന്ന് വ്യക്തമാക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവത്തെ ബിജെപി കടന്നാക്രമിക്കുന്നു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബിജെപി ശ്രമിക്കുകയാണ്. ബിജെപിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തേണ്ട ഘട്ടമാണിത്. ഇക്കാര്യത്തില്‍ സിപിഎമ്മിന് ചരിത്രപരമായ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നവഉദാരവത്കരണ നയങ്ങളോട് ഭാഗികമായി എതിര്‍പ്പ് സാധ്യമല്ല. ഒന്നുകില്‍ അതിനെ എതിര്‍ക്കുക. അല്ലെങ്കില്‍ പിന്തുണക്കുക എന്നതാണ് വഴികള്‍. സിപിഎം വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണ്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് മുഖ്യ ലക്‌ഷ്യം. കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം പാടില്ല എന്ന് തന്നെയാണ് നമ്മുടെ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയെ പരാജയപ്പെടുത്തുന്നതിനും പരമാവധി ബിജെപി വിരുദ്ധ വോട്ടുകള്‍ ഉപയോഗിക്കുന്നതിനും ആവശ്യമായ ധാരണകള്‍ സംബന്ധിച്ച് പാര്‍ട്ടി ഉചിതമായ തീരുമാനം എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍