UPDATES

ട്രെന്‍ഡിങ്ങ്

17ന് തന്റെ സത്യപ്രതിജ്ഞയെന്ന് വോട്ടെടുപ്പ് തീരുന്നതിന് മുമ്പേ യെദിയൂരപ്പ; മാനസികനില ശരിയല്ലെന്ന് സിദ്ധരാമയ്യ

224 അംഗ സഭയില്‍ 145 – 150 സീറ്റുകള്‍ നേടിയായിരിക്കും ബിജെപി അധികാരത്തില്‍ എത്തുക. മൂന്ന് പ്രവശ്യം സംസ്ഥാനമൊട്ടാകെ താന്‍ പ്രചാരണം നടത്തിയിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. വൈകീട്ട് എക്‌സിറ്റ് പോളുകള്‍ പറയുന്നതെന്താണെന്ന് നോക്കാനും യെദിയൂരപ്പ വെല്ലുവിളിച്ചു.

കര്‍ണാടക നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദിയൂരപ്പ തന്റെ സത്യപ്രതിജ്ഞ തീയതി പ്രഖ്യാപിച്ചു. ഫലം പ്രഖ്യാപിക്കുന്ന പതിനഞ്ചാം തീയതി തന്നെ താന്‍ ഡല്‍ഹിയിലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റ് നേതാക്കളെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കുമെന്ന് യെദിയൂരപ്പ പറഞ്ഞു. പതിനേഴിനായിരിക്കും തന്റെ സത്യപ്രതിജ്ഞയെന്നും യെഡിയൂരപ്പ പറഞ്ഞു.

224 അംഗ സഭയില്‍ 145 – 150 സീറ്റുകള്‍ നേടിയായിരിക്കും ബിജെപി അധികാരത്തില്‍ എത്തുക. മൂന്ന് പ്രവശ്യം സംസ്ഥാനമൊട്ടാകെ താന്‍ പ്രചാരണം നടത്തിയിരുന്നു. വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പാണ്. വൈകീട്ട് എക്‌സിറ്റ് പോളുകള്‍ പറയുന്നതെന്താണെന്ന് നോക്കാനും യെദിയൂരപ്പ വെല്ലുവിളിച്ചു. കോണ്‍ഗ്രസ് സര്‍ക്കാരിനേയും മുഖ്യമന്ത്രി സിദ്ധരാമയ്യയേയും കൊണ്ട് ജനങ്ങള്‍ മടുത്തിരിക്കുകയാണ്. എല്ലാവരും ബിജെപിക്ക് വോട്ടു ചെയ്യണം. നല്ല ഭരണം കാഴ്ച വയ്ക്കുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നുവെന്നും യെദിയൂരപ്പ പറഞ്ഞു. 2008ല്‍ ബിജെപി ആദ്യമായി കര്‍ണാടകയില്‍ അധികാരത്തിലെത്തിയപ്പോള്‍ യെദിയൂരപ്പയായിരുന്നു മുഖ്യമന്ത്രി. പിന്നീട് 2011ല്‍ അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് അദ്ദേഹം രാജി വയ്ക്കുകയായിരുന്നു.

അതേസമയം യെദിയൂരപ്പയുടെ മാനസികനില തകരാറിലാണ് എന്നും അതുകൊണ്ടാണ് ഇങ്ങനെയോക്കെ പറയുന്നത് എന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അഭിപ്രാപ്പെട്ടു. 120ലേറെ സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്നും സിദ്ധരാമയ്യ പറഞ്ഞു. യെദിയൂരപ്പ മാനസികമായി തകര്‍ന്നിരിക്കുകയാണ്. അദ്ദേഹം ആകെ അസ്വസ്ഥനാണ് – സിദ്ധരാമയ്യ പറഞ്ഞു. സിദ്ധരാമയ്യ ചാമുണ്ഡേശ്വരി, ബദാമി മണ്ഡലങ്ങളില്‍ നിന്നും യെദിയൂരപ്പ ശിക്കാരിപുരയില്‍ നിന്നുമാണ് ജനവിധി തേടുന്നത്. മേയ് 15ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍