UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോല്‍ക്കുമെന്ന് ഭയം, യെദിയൂരപ്പ രാജി വച്ചേക്കും: വിശ്വാസവോട്ടിലേയ്ക്ക് പോയേക്കില്ല

യെദിയൂരപ്പ നിയമസഭയില്‍ പ്രസംഗിച്ചേക്കും. ഇതിന് ശേഷം ഗവര്‍ണറെ കാണും. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ കളികളുടെ ഇരയാണ് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയമോ എന്നാണ് ബിജെപി നോക്കുന്നത്.

വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനാകില്ലെന്ന ആശങ്കയില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ രാജി വച്ചേക്കുമെന്ന് സൂചന. കന്നഡ വാര്‍ത്താ ചാനലുകള്‍ അടക്കം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കാനാകാത്ത സാഹചര്യത്തിലാണ് രാജി വയ്ക്കാന്‍ ആലോചന. വിശ്വാസ വോട്ടെടുപ്പിലെ തോല്‍വി ഉണ്ടാക്കുന്ന വലിയ നാണക്കേട് ഒഴിവാക്കാനാണ് ബിജെപി ആലോചിക്കുന്നത്.

യെദിയൂരപ്പ നിയമസഭയില്‍ പ്രസംഗിച്ചേക്കും. ഇതിന് ശേഷം ഗവര്‍ണറെ കാണും. 13 പേജുള്ള രാജി കത്താണ് തയ്യാറാക്കുന്നത്. കോണ്‍ഗ്രസും ജെഡിഎസും ചേര്‍ന്ന് നടത്തിയ രാഷ്ട്രീയ കളികളുടെ ഇരയാണ് തങ്ങള്‍ എന്ന് വരുത്തിത്തീര്‍ക്കാന്‍ കഴിയമോ എന്നാണ് ബിജെപി നോക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍