UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസഫര്‍നഗര്‍ അടക്കം 131 വര്‍ഗീയ കലാപ കേസുകള്‍ യോഗി സര്‍ക്കാര്‍ പിന്‍വലിക്കുന്നു

2013 സെപ്റ്റംബറിലെ മുസഫര്‍നഗര്‍, ഷംലി വര്‍ഗീയ കലാപങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണിക്കിനാളുകള്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തിരുന്നു. മുസഫര്‍നഗറിലേയും ഷംലിയിലേയും പൊലീസ് സ്റ്റേഷനുകളിലായി 1455 പേര്‍ക്കെതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഉത്തര്‍പ്രദേശില്‍ 131 വര്‍ഗീയ കലാപ കേസുകള്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ പിന്‍വലിക്കുന്നു. മുസഫര്‍ നഗര്‍, ഷംലി തുടങ്ങിയ പ്രദേശങ്ങളില്‍ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കൊലപാതക, വധശ്രമ കേസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 13 കൊലപാക കേസുകളും 11 വധശ്രമ കേസുകളുമാണ് പിന്‍വലിക്കുന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുറഞ്ഞത് ഏഴ് വര്‍ഷമെങ്കിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്ന കേസുകളാണ് പിന്‍വലിക്കുന്നത്. ഇതിന് പുറമെ സമുദായങ്ങള്‍ക്കിടയില്‍ ശത്രുതവളര്‍ത്തല്‍ അടക്കമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.

2013 സെപ്റ്റംബറിലെ മുസഫര്‍നഗര്‍, ഷംലി വര്‍ഗീയ കലാപങ്ങളില്‍ 62 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണിക്കിനാളുകള്‍ക്ക് വീട് നഷ്ടമാവുകയും ചെയ്തിരുന്നു. മുസഫര്‍നഗറിലേയും ഷംലിയിലേയും പൊലീസ് സ്റ്റേഷനുകളിലായി 1455 പേര്‍ക്കെതിരെ 503 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസിലെ പ്രതിയായ ബിജെപി എംപി സഞ്ജീവ് കുമാര്‍ ബല്യാന്‍ അടക്കമുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗിയെ കണ്ടിരുന്നു. 850 ഹിന്ദുക്കള്‍ പ്രതികളായ 179 കേസുകള്‍ പിന്‍വലിക്കണമെന്നാണ് ആവശ്യപ്പെട്ടതെന്ന് സഞ്ജീവ് കുമാര്‍ ബല്യാന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഫെബ്രുവരി 23ന് യുപി നിയമവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി കേസുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മുസഫര്‍നഗര്‍, ഷംലി ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് കത്ത് നല്‍കിയിരുന്നു. കേസുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞാണ് കത്ത്. ഏതൊക്കെ പൊലീസ് സ്റ്റേഷനുകളില്‍ ഏതൊക്കെ കേസുകള്‍ എന്ന് കേസ് നമ്പറുകളും ഐപിസി സെക്ഷനുകളും സഹിതമാണ് കൊടുത്തിരിക്കുന്നത്. നിയവകുപ്പ് വൃത്തങ്ങളും കത്ത് നല്‍കിയതായി സ്ഥിരീകരിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

യുപി കത്തിക്കൊണ്ടേയിരിക്കുമോ – 2019 വരെ?

അമിത് ഷാ വിഷം ചീറ്റുമ്പോള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍