UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവധിയില്‍ പോയ സൈനികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഭീകരവാദികള്‍ തട്ടികൊണ്ട് പോയി വധിച്ചതാവാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം

കശ്മീര്‍ ഷോപിയാന്‍ ജില്ലയിലെ സെന്‍സാന്‍ ഗ്രാമത്തിലെ യുവ പട്ടാളക്കാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. 23 കാരനായ ഇര്‍ഫാന്‍ അഹമ്മദ് ദറിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബന്ദിപുരജില്ലയിലെ ടെറിട്ടോറിയല്‍ ആര്‍മിയില്‍ സിപായി ആയി സേവനം ചെയ്തുവരികയായിരുന്നു ഇര്‍ഫാന്‍.

26ാം തിയ്യതി വരെ അവധിയിലായിരുന്നു കൊല്ലപ്പെട്ട ഇര്‍ഫാന്‍. ഭീകരവാദികള്‍ തട്ടികൊണ്ട് പോയി വധിച്ചതാവാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍