UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുവാക്കള്‍ക്ക് സ്ഥാനമോഹം, കോണ്‍ഗ്രസ് സിപിഎം ആണ് എന്ന് കരുതരുത്: വയലാര്‍ രവി

കുര്യന് ആദ്യം സീറ്റു വാങ്ങി നല്‍കിയത് താനാണ്. ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവരല്ല. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത്. സിപിഎമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.

പി.ജെ.കുര്യനെതിരെ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ രംഗത്തുവരുന്നതിന് കാരണം അവരുടെ സ്ഥാനമോഹമാണ് എന്ന് വയലാര്‍ രവി. ഒരിക്കല്‍ വൃദ്ധരാകുമെന്ന് ഈ ചെറുപ്പക്കാര്‍ ഓര്‍ക്കണം. പി.ജെ.കുര്യനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തിനെതിരെ ഇപ്പോള്‍ രംഗത്തുവരുന്നത്. ഒരു ദിവസം കൊണ്ടുണ്ടായ നേതാവല്ല പിജെ കുര്യന്‍. ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടത് – വയലാര്‍ രവി പറഞ്ഞു.

കുര്യന് ആദ്യം സീറ്റു വാങ്ങി നല്‍കിയത് താനാണ്. ഞങ്ങള്‍ ആരും അധികാരം വേണമെന്ന് വാശി പിടിക്കുന്നവരല്ല. മുതിര്‍ന്ന നേതാക്കളാണ് പാര്‍ട്ടിയുടെ കരുത്ത്. സിപിഎമ്മിനെപ്പോലെ കേഡര്‍ പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഇതിലും വലിയ ഗ്രൂപ്പുകള്‍ എഴുപതുകളില്‍ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പിസമല്ല കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.

പി.പി.തങ്കച്ചന്‍, പി.ജെ.കുര്യന്‍ തുടങ്ങിയവര്‍ പദവികളില്‍ നിന്ന് മാറി നില്‍ക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരായ ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍, അനില്‍ അക്കര, വി.ടി.ബല്‍റാം തുടങ്ങിയവരാണ് രംഗത്ത് വന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ തയ്യാറാണെന്ന് പി.ജെ.കുര്യന്‍ പ്രതികരിച്ചപ്പോള്‍, താന്‍ ഇപ്പോള്‍ വഹിക്കുന്ന യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരാന്‍ പ്രാപ്തനാണെന്നായിരുന്നു പി.പി.തങ്കച്ചന്റെ മറുപടി.

ആരോടും സീറ്റ് ചോദിച്ചിട്ടില്ല, പ്രായമായത് എന്റെ കുറ്റമാണോ? അധിക്ഷേപിക്കുന്നവര്‍ ഖേദിക്കേണ്ടി വരും: പിജെ കുര്യന്‍

കോണ്‍ഗ്രസിലെ വൃദ്ധ ജന്മികളും ആന്റി ബയോട്ടിക്ക് യുവാക്കളും തമ്മിലുള്ള അവകാശപ്പോര്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍