UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓവര്‍ ടേക്ക് ചെയ്തത് ഇഷ്ടപ്പെട്ടില്ല; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു

ബസ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ പന്നിയംപാടത്തുവച്ചാണ് അക്രമം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോയിരുന്ന വിവാഹസംഘത്തിലെ വാഹനത്തിന് കടന്നുപോകാന്‍ കഴിയാത്തവിധം ബസ് മുന്നോട്ടെടുത്തുവെന്ന് ആരോപിച്ച് മൂന്നംഗസംഘം വാഹനം ബസിന് കുറുകെ നിര്‍ത്തിയിട്ടാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്

കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ എലപ്പുളളി സ്വദേശികളായ ദിലീപ്, ദിനേഷ്, അനീഷ്‌കുമാര്‍ എന്നിവരെ പാലക്കാട് ഹേമാംബികനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറെ വള്ളുമ്പ്രം സ്വദേശിയായ അബൂബക്കറിനെയാണ് (43) ബസില്‍ ചാടിക്കയറിയ യുവാവ് മര്‍ദ്ദിച്ചത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ഡ്രൈവറുടെ മൂക്കിന് ക്ഷതം പറ്റിയിട്ടുണ്ട്. വിദഗ്ധചികിത്സയ്ക്കായി അബൂബക്കറിനെ മഞ്ചേരി ഗവ. മെഡിക്കല്‍കോളജിലേക്ക് കൊണ്ടുപോകും.

ബസ് പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോള്‍ പന്നിയംപാടത്തുവച്ചാണ് അക്രമം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോയിരുന്ന വിവാഹസംഘത്തിലെ വാഹനത്തിന് കടന്നുപോകാന്‍ കഴിയാത്തവിധം ബസ് മുന്നോട്ടെടുത്തുവെന്ന് ആരോപിച്ച് മൂന്നംഗസംഘം വാഹനം ബസിന് കുറുകെ നിര്‍ത്തിയിട്ടാണ് ഡ്രൈവറെ മര്‍ദ്ദിച്ചത്. ഡ്രൈവറെ യുവാവ് മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍