UPDATES

സിനിമാ വാര്‍ത്തകള്‍

തന്നെ പീഡിപ്പിച്ചതായി നടി സീനത്ത് അമന്‍ ആരോപിച്ച മുന്‍ കാമുകന്‍ അറസ്റ്റില്‍

ലൈംഗികാതിക്രമത്തിന് ഇരയായതായി റിച്ച ചദ്ദ, കല്‍ക്കി കോച്ച്‌ലിന്‍, ഡെയ്‌സി ഇറാനി തുടങ്ങിയ നടികളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഹോളിവുഡില്‍ നിന്നാരംഭിച്ച മീ ടു കാംപെയിനിന്റെ ഭാഗമാവുകയാണ്.

തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി നടി സീനത്ത് അമന്‍ ആരോപിച്ച മുന്‍ കാമുകനായ ബിസിനസുകാരന്‍ അമര്‍ ഖന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബയ് ജുഹു പൊലീസ് സ്റ്റേഷനില്‍ രണ്ട് മാസം മുമ്പ് സീനത്ത് അമന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അമര്‍ ഖന്നയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നടന്‍ ജിതേന്ദ്ര തനിക്ക് 25 വയസുള്ളപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കസിന്‍ വെളിപ്പെടുത്തിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയായതായി റിച്ച ചദ്ദ, കല്‍ക്കി കോച്ച്‌ലിന്‍, ഡെയ്‌സി ഇറാനി തുടങ്ങിയ നടികളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം ഹോളിവുഡില്‍ നിന്നാരംഭിച്ച മീ ടു കാംപെയിനിന്റെ ഭാഗമാവുകയാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍