UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകരവിളക്കിന് 10,000 മലഅരയ കുടുംബങ്ങള്‍ അവകാശ പുനഃസ്ഥാപന ദീപം തെളിക്കും

അവകാശങ്ങള്‍ തിരികെ ലഭിക്കാന്‍ 2563 ദിവസങ്ങളായി ഉടമ്പാറ മലയിലെ അമ്പലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് സമുദായം

മകരളവിളക്ക് ദിനമായ ജനുവരി 14ന് 10,000 മലഅരയ കുടുംബങ്ങള്‍ ശബരിമലയിലെ അവകാശ പുനഃസ്ഥാപന ദീപം തെളിക്കുമെന്ന് ഐക്യ മലഅരയ മഹാസഭ അറിയിച്ചു. 1949 വരെ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് മലഅരയ സുമാദായത്തിനായിരുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് ഇവരില്‍ നിന്നും വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കാന്‍ 2563 ദിവസങ്ങളായി ഉടമ്പാറ മലയിലെ അമ്പലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് സമുദായം.

ഈ കെടാവിളക്കില്‍ നിന്നും ശബരിമല പൊന്നമ്പല മേട്ടിലേക്ക് അവസാനം ദീപം തെളിച്ച പുത്തന്‍വീട്ടില്‍ കുഞ്ഞന്റെ മരുമകള്‍ രാജമ്മ അയ്യപ്പന്റെ വീട്ടിലേക്ക് മലഅരയ സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് ആദ്യ ദീപം പകരും. മലഅരയ സമുദായത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് സജീവ് എഴുതിയ പുസ്തകം ഡിസി ബുക്‌സ് ഈമാസം പത്തിന് കൊടിക്കാട് പ്രകാശനം ചെയ്യും. കെ എന്‍ പത്മനാഭന്‍, പ്രൊഫ. എംഎസ് വിശ്വംഭരന്‍, പി ടി രാജപ്പന്‍, കെ പി സന്ധ്യ, വി ജി ഹരീഷ് എന്നിവര്‍ പങ്കെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍