UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാസര്‍കോടു നിന്നും കാണാതായവര്‍ യെമനിലെത്തി: ഐഎസില്‍ ചേര്‍ന്നതായി സൂചന

സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെന്നും പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് ജില്ലാ പോലീസ് മേധാവി

കാസര്‍കോടു നിന്നും കാണാതായ കുട്ടികളുള്‍പ്പെടെയുള്ള 11 പേര്‍ യെമനിലെത്തിയതായി സൂചന. കാസര്‍കോട് ടൗണ്‍ പോലീസിന്റെ അന്വേഷണത്തിലാണ് ഈ വിവരം ലഭിച്ചത്. ചെമ്മനാട് സ്വദേശി നാസിറ, ഭര്‍ത്താവ് സബാദ്, മക്കളായ മുസാബ്, മര്‍ജാന, മുഖബില്‍, സബാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത് എന്നിവരെയും അണങ്കൂര്‍ കൊല്ലമ്പാടി സ്വദേശി അന്‍സറിനെയും ഭാര്യയും മൂന്ന് മക്കളെയുമാണ് കാണാതായത്.

നാസിറയുടെ പിതാവ് അബ്ദുള്‍ ഹമീദിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ദുബായില്‍ ബിസിനസുകാരനായ സബാദിന്റെ അടുത്തേക്കാണ് മറ്റുള്ളവര്‍ പോയതെന്നാണ് പരാതിയില്‍ പറയുന്നത്. സബാദ് ഒരു സുഹൃത്തുമായി സംസാരിക്കുന്ന ഫോണ്‍ സ്‌ന്ദേശം പുറത്തു വന്നു. മതപഠനത്തിനായി യെമനിലെത്തിയെന്നാണ് സബാദ് വിശദീകരിക്കുന്നത്. കുട്ടികളെല്ലാം മദ്രസയില്‍ പോകുന്നുണ്ടെന്നും സബാദ് വ്യക്തമാക്കുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് പോലീസിന് ഇതുസംബന്ധിച്ച് പരാതി ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ദുബൈയില്‍ കഴിയുന്ന സബാദ് ആണ് ഇവരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതെന്നാണ് പോലീസിന്റെ സംശയം. പത്ത് ദിവസം മുമ്പ് വരെയും കാണാതായവരുമായി ബന്ധപ്പെടാന്‍ ബന്ധുക്കള്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍ പത്ത് ദിവസമായി ഇത് സാധിക്കുന്നില്ലെന്നാണ് അറിയുന്നത്.

ഇവര്‍ ഐഎസില്‍ ചേര്‍ന്നതായി രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ വ്യക്തതയില്ലെന്നും പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചത്.

ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

ഐഎസിന്റെ സാമ്രാജ്യം: സിറിയ മുതല്‍ ഇന്ത്യ വരെ

‘സിപിഎം പ്രസ്താവന പ്രവാചക നിന്ദ’; പ്രിയ പടനായകാ, ഇതും പറഞ്ഞ് ഏത് കോട്ടകൊത്തളങ്ങള്‍ കീഴടക്കാനാണ് താങ്കള്‍ പോകുന്നത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍