UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനന്ദ പുഷ്‌കറിന്റെ ദേഹത്ത് 15 മുറിവുകളുണ്ടായിരുന്നതായി ഡല്‍ഹി പോലീസ് കോടതിയില്‍

കൈത്തണ്ട, കാലുകള്‍ എന്നിവിടങ്ങളിലാണ് പരിക്ക്.

ശശി തരൂര്‍ എംപിയുടെ പീഡനമാണ് സുനന്ദ പുഷ്‌കറിന്റെ ആത്മഹത്യയിലേക്ക് സൂചിപ്പിക്കുന്നതെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍. തരൂരുമായുള്ള ദാമ്പത്യ ജീവിതത്തിലെ പാളിച്ചകള്‍ മൂലം സുനന്ദ കടുത്ത മാനസികവേദന അനുഭവിച്ചിരുന്നതായും പോലീസ് കോടതിയെ അറിയിച്ചു.

കേസില്‍ ജാമ്യത്തില്‍ കഴിയുന്ന തരൂരിനെതിരെ ഐപിസി 498-എ(ഭര്‍ത്താവോ ബന്ധുക്കളോ ഒരു സ്ത്രീയെ ക്രൂരതയ്ക്ക് ഇരയാക്കുക), 306 (ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക) തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം സുനന്ദയുടെ മരണത്തിന് കാരണം വിഷം ഉള്ളില്‍ ചെന്നതാണെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ 15 പാടുകളുണ്ടായിരുന്നെന്നും പ്രത്യേക ജഡ്ജി അജയ് കുമാര്‍ കുഹാറിനെ പോലീസ് അറിയിച്ചു.

കൈത്തണ്ട, കാലുകള്‍ എന്നിവിടങ്ങളിലാണ് പരിക്ക്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരെ കുറ്റം ചുമത്തുന്നതുമായി ബന്ധപ്പെട്ടുള്ള വാദത്തിനിടെയാണ് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി ഉണ്ടായിരുന്ന ബന്ധവും ദാമ്പത്യത്തെ ബാധിച്ചെന്ന് പ്രോസിക്യൂഷന്‍ ആരോപിക്കുന്നു.

മെഹറിന് തരൂര്‍ അയച്ച മെയിലുകള്‍ ലഭിച്ചെന്ന് പ്രോസിക്യൂഷന്‍ പറയുന്നുണ്ടെങ്കിലും അത്തരം മെയിലുകളെക്കുറിച്ച് അറിയില്ലെന്നാണ് തരൂരിന്റെ അഭിഭാഷകന്‍ വികാസ് പഹ്വ അറിയിച്ചത്. ഓഗസ്റ്റ് 31ന് കേസ് വീണ്ടും വാദം കേള്‍ക്കും.

also read:ഇനി വൈകിയാല്‍ കേരളം തകരും; സോയില്‍ പൈപ്പിങ് മണ്ണിടിച്ചില്‍ മാത്രമല്ല, കടുത്ത വരള്‍ച്ചയും സൃഷ്ടിക്കും; ഭീഷണി കൂടുതല്‍ വടക്കന്‍ ജില്ലകളിലെന്ന് ഭൌമ ശാസ്ത്രജ്ഞര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍