UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ കോണ്‍ഗ്രസ് വിജയം തട്ടിയെടുത്ത 16 മണ്ഡലങ്ങള്‍

കോണ്‍ഗ്രസ് തോറ്റ 16 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേടാനായത് 3000ല്‍ താഴെ മാത്രം ഭൂരിപക്ഷമാണ്

99 സീറ്റുകളുമായി വീണ്ടും ഗുജറാത്തില്‍ അധികാരത്തിലേറുന്ന ബിജെപിയുടേത് ആശ്വാസ വിജയം മാത്രമാണെന്ന് തെളിയിക്കുകയാണ് കണക്കുകള്‍. കോണ്‍ഗ്രസ് തോറ്റ 16 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേടാനായത് 3000ല്‍ താഴെ മാത്രം ഭൂരിപക്ഷമാണ്. അതായത് അടുത്തൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ഈ മണ്ഡലങ്ങളും ഒരുപക്ഷേ അവര്‍ക്ക് കൈവിട്ട് പോയേക്കാം.

മൂവായിരം വോട്ടര്‍മാര്‍ കൂടിയെങ്കിലും ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അനുകൂലമായി ചിന്തിച്ചിരുന്നെങ്കില്‍ കേവലം എട്ട് സീറ്റുകളുടെ മാത്രം ബലത്തില്‍ അധികാരത്തിലെത്തിയ ബിജെപിയ്ക്ക് ഇക്കുറി പ്രതിപക്ഷത്തിരിക്കേണ്ടി വരികയും ചെയ്യുമായിരുന്നു. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 80 സീറ്റുകളാണ്. ജിഗ്നേഷ് മേവാനി ഉള്‍പ്പെടെയുള്ള മൂന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും വിജയിച്ചു. അതുകൂടി കൂട്ടിയാല്‍ പ്രതിപക്ഷത്തിന്റെ അംഗബലം 83 ആണ്. മണ്ഡലങ്ങളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ട ഭൂരിപക്ഷവും താഴെ പറയുന്നു.

1. ബൊട്ടാദ്- 906, 2. ദൊഭായ്- 2839, 3. ദോക്ല- 327, 4. ഫത്തേപുര- 2711, 5. ഗരിയാധര്‍- 1876, 6. ഗോധ്ര- 236, 7. ഹിമത് നഗര്‍- 1712, 8. കംഭാത്- 2318, 9. മതാര്‍- 2406, 10. പോര്‍ബന്ധര്‍- 1855, 11. പ്രാന്തിജ്- 2551, 12. രാജ്‌കോട്ട് റൂറല്‍- 2179, 13. ഉംറത്- 1883, 14. വാഗ്ര- 2370. 15. വിജാപുര്‍- 1164, 16. വിസ്‌നഗര്‍- 2869

ഗോദ്രയില്‍ ബിജെപി ജയിച്ചത് 258 വോട്ടിന്; സ്വതന്ത്ര മുസ്ലീം സ്ഥാനാര്‍ത്ഥികള്‍ക്ക് 4400 വോട്ട്; ആരാണിവരെ നിര്‍ത്തിയത്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍