UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദേശ വനിതയെ കൂട്ടുകാരന്റെ മുന്നില്‍ വച്ച് മൂന്ന് യുവാക്കള്‍ ബലാത്സംഗം ചെയ്തു

നഗ്നയാക്കിയ ശേഷം അവരുടെ ചിത്രങ്ങളും ഇവര്‍ ക്യാമറയില്‍ പകര്‍ത്തി

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് യുവാക്കള്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു. ഗോവയില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു യുവതിയും കൂട്ടുകാരനും. പനാജിയില്‍ നിന്നും 50 കിലോമീറ്റര്‍ ദൂരത്തുള്ള സെര്‍നബാതിം ബീച്ചിലാണ് സംഭവം നടന്നത്.

ഇരുപത് വയസുകാരിയായ യുവതിയും കൂട്ടുകാരനും സ്‌കൂട്ടറില്‍ രാത്രി 11 മണിയോടെ ബീച്ചിലെത്തുകയായിരുന്നു. മുഖംമൂടി ധരിച്ച മൂന്ന് പേര്‍ ഇവരെ ആക്രമിക്കുകയും യുവതിയെ വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യുകയുമായിരുന്നു. നഗ്നയാക്കിയ ശേഷം അവരുടെ ചിത്രങ്ങളും ഇവര്‍ ക്യാമറയില്‍ പകര്‍ത്തി. ഇത് പുറത്ത് വിടാതിരിക്കാന്‍ പണവും ആവശ്യപ്പെട്ടു.

യുവതിയുടെയും സുഹൃത്തിന്റെയും പരാതി അനുസരിച്ച് കേസെടുത്ത പോലീസ് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. അതേസമയം പ്രതികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഗോവയിലെ ലോക്കല്‍ ഗുണ്ടാ സംഘങ്ങളെയാണ് പോലീസ് സംശയിക്കുന്നത്. മയക്കുമരുന്ന് സംഘങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍