UPDATES

വിദേശം

കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 മൃതദേഹങ്ങള്‍; പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സംശയം

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു

മെക്‌സികോയിലെ ജാലിസ്‌കോ സംസ്ഥാനത്ത് ഒരു കിണറ്റില്‍ നിന്നും 44 മൃതദേഹങ്ങള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത ബാഗുകളിലായാണ് ഇവ കുഴിച്ചിട്ടത്.

കുറച്ചു ദിവസങ്ങളായി പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. മൃതദേഹങ്ങള്‍ പലതും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാനായി കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയയ്ക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മെക്‌സിക്കോയിലെ ഏറ്റവും അപകടകാരികളായ മയക്കുമരുന്ന് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ജാലിസ്‌കോയിലാണ്. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകളും ഇവിടെ പതിവാണ്. കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിന് പിന്നിലും മയക്കുമരുന്ന് സംഘങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം.

also read:‘ചിലര് ഫണ്ട് റോഡുണ്ടാക്കാന്‍ കൊടുത്തപ്പോള്‍ ഞാനത് സ്കൂളിന് നൽകി’; നടക്കാവ് സ്കൂൾ രാജ്യത്തെ മികച്ച രണ്ടാമത്തെ സര്‍ക്കാര്‍ സ്‌കൂളാകുമ്പോള്‍ എംഎല്‍എ പ്രദീപ്‌ കുമാറും പ്രിസം പദ്ധതിയുമാണ്‌ വിജയശില്‍പ്പികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍