UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപി പോലീസിന്റെ വെടിയേറ്റ് എട്ടു വയസുകാരന്‍ മരിച്ചു

ആക്രമണത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി തോക്കില്‍ ബുള്ളറ്റ് നിറയക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്

ഉത്തര്‍പ്രദേശ് പോലീസിന്റെ തോക്കില്‍ നിന്ന് വെടികൊണ്ട് എട്ടു വയസുകാരന്‍ കൊല്ലപ്പെട്ടു. മധുര മോഹന്‍പുര ഗ്രാമത്തിലാണ്‌ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മാധവ് ഭരത്ദ്വാജ് എന്ന കുട്ടി മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെ മധുര ഭാഗത്ത് വിവിധ കേസുകളില്‍പ്പെട്ട പ്രതികളുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഹൈവേ പോലീസ് മോഹന്‍പുര ഗ്രാമത്തില്‍ എത്തുകയായിരുന്നു.

ആക്രമണത്തിന് ഒരുങ്ങുന്നതിന്റെ ഭാഗമായി തോക്കില്‍ ബുള്ളറ്റ് നിറയക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തലയ്ക്ക് പരിക്കേറ്റ മാധവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തെ കുറിച്ച് മാധവിന്റെ പിതാവ് ശിവ ശങ്കര്‍ പറയുന്നയ് ഇങ്ങനെ: മൂന്നു പോലീസുകാര്‍ ഗ്രാമത്തിലേക്ക് എത്തുകയും സമീപത്തെ അമ്പലത്തിനടുത്തുള്ള കെട്ടിടത്തിനു മുകളില്‍ ക്രിമിനല്‍സ് ഉണ്ടെന്നും പറഞ്ഞു. വളരെ പെട്ടെന്ന് തന്നെ അവര്‍ ഫയര്‍ അറ്റാക്ക് തുടങ്ങി ഇതേതുടര്‍ന്നാണ് സമീപത്തു കളിച്ചുകൊണ്ടിരുന്ന തന്റെ മകന്റെ നേര്‍ക്ക് വെടിയുണ്ട പതിച്ചതെന്ന് കുട്ടിയുടെ പിതാവ് രവിശങ്കര്‍ പറഞ്ഞു. കുട്ടിക്ക് വെടിയേറ്റ സംഭവം അറിഞ്ഞതോടെ പോലീസ് കുട്ടിയെ ഗ്രാമവാസികള്‍ക്ക് കൈമാറി എന്നാല്‍ ഏതാനും സമയങ്ങള്‍ക്കുള്ളില്‍ കുട്ടി മരിക്കുകയും ആയിരുന്നു.

സംഭവത്തില്‍ ഗ്രാമവാസികള്‍ മധുര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൃതദ്ദേഹം പോസ്റ്റ്മോര്‍ട്ടംചെയ്ത് ശേഷം റിപോര്‍ട്ട് പരിശോധിച്ച ഉടന്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ് പറഞ്ഞു. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ മാര്‍ച്ച് മുതല്‍ 900 ത്തോളം ആക്രമണങ്ങളില്‍ 33 ക്രിമിനലുകള്‍ കൊല്ലപ്പെട്ടെന്നും 196 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും 212 പോലീസുകാര്‍ക്ക് ഈ ആക്രമണങ്ങളില്‍ പരിക്കേറ്റതായും ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ചൂണ്ടി കാണിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍