UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശ്രീലങ്കന്‍ സൈന്യത്തിന്റെ ആ ക്രൂരതയ്ക്ക് ഒമ്പത് വര്‍ഷം

ഒളിവിലിരുന്നും കെട്ടുറപ്പില്ലാതെ ചിതറിക്കിടന്ന തമിഴ് ജനതയെ ഈ വംശീയ പോരാട്ടത്തില്‍ ഒരു കുടക്കീഴില്‍ അണിനിരത്താനായി എന്നതായിരുന്നു പ്രഭാകരന്റെ ഏറ്റവും വലിയ വിജയം

ബാലചന്ദ്രന്‍ പ്രഭാകരന്‍ എന്ന 12 വയസ്സുകാരന്‍ എല്‍ ടി ടി ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ മകന്‍ മെയ് 18 2009 ന് ശ്രീലങ്കന്‍ സൈന്യത്തിന്റെ തമിഴ് വംശീയ കുട്ടക്കുരുത്തിയില്‍ കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഒന്‍പതു വര്‍ഷം. എല്‍.ടി.ടി.ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരനെ കൊന്നതിന് പിന്നാലെ പന്ത്രണ്ട് വയസുള്ള മകന്‍ ബാലചന്ദ്ര പ്രഭാകരനെയും ശ്രീലങ്കന്‍ സൈന്യം തടവിലാക്കിയ ശേഷം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.

ചാനല്‍ ഫോറിന്റെ നോ വാര്‍ സോണ്‍, കില്ലീംങ് ഫീല്‍ഡ്സ് ഓഫ് ശ്രീലങ്ക എന്ന ഡോക്യുമെന്ററിയിലൂടെ ആണ് ബാലചന്ദ്രന്‍ പ്രഭാകരന്റെ അടക്കം ചിത്രങ്ങള്‍ പുറം ലോകത്തെത്തുന്നത്.

വടക്കന്‍ കഥകളിലെ വീരപുരുഷന്‍മാരെ അനുസ്മരിപ്പിക്കുന്ന വേഷമായിരുന്നു വേലുപ്പിള്ള പ്രഭാകരന് ലോകം കല്‍പിച്ചുനല്‍കിയത്. ദശാബ്ദങ്ങളായി ലങ്കയില്‍ നിലനിന്ന വംശീയ പോരാട്ടത്തിന്റെ ബൃഹത്തായ ഒരു അദ്ധ്യായത്തിനാണ് പ്രഭാകരന്റെ മരണത്തോടെ തിരശ്ശീല വീണത്.

1954 നവംബര്‍ 26ന് ജാഫ്‌നയില്‍ ജനിച്ച് സിംഹളാധിപത്യത്തിന്റെ കരിനിഴലില്‍ ജീവിതം തുടങ്ങിയ വേലുപ്പിള്ള പ്രഭാകരന്‍ ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത് പുലി നേതാവായാണ്. ശ്രീലങ്കയിലെ തമിഴ് ജാതിവ്യവസ്ഥ അനുസരിച്ച് കീഴ്ജാതിക്കാരനാണ് പ്രഭാകരന്‍. ‘തമ്പി’ എന്ന വിളിപ്പേരുള്ള പ്രഭാകരന്‍ 1972ല്‍ പതിനെട്ടാം വയസ്സിലാണ് ഒളിവില്‍ പോകുന്നത്.

ഒളിവിലിരുന്നും കെട്ടുറപ്പില്ലാതെ ചിതറിക്കിടന്ന തമിഴ് ജനതയെ ഈ വംശീയ പോരാട്ടത്തില്‍ ഒരു കുടക്കീഴില്‍ അണിനിരത്താനായി എന്നതായിരുന്നു പ്രഭാകരന്റെ ഏറ്റവും വലിയ വിജയം. ജാഫ്‌നയിലെയും മുല്ലൈത്തീവിലെയും കൊടും കാടുകളില്‍ നിന്ന് എല്‍ടിടിഇ എന്ന തീവ്രവാദസംഘടനയുടെ പ്രവര്‍ത്തനം നിയന്ത്രിച്ച പ്രഭാകരന്‍ പലപ്പോഴും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഒരു ഭീകരനേതാവായാണ് ചിത്രീകരിക്കപ്പെട്ടത്. ലങ്കന്‍ പ്രസിഡന്റ് പ്രേമദാസയുടെ കൊലപാതകവും ശ്രീപെരുമ്പത്തൂരില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതും ഈ നിഗമനങ്ങള്‍ സാധൂകരിക്കുന്ന സംഭവങ്ങളായി.

1975 ജൂലൈയില്‍ ജാഫ്‌ന മേയറായ ആല്‍ഫ്രഡ് ദുരയപ്പയെ വെടിവച്ചുകൊന്നാണ് പ്രഭാകരനും കൂട്ടരും സിംഹളവശജരുടെ പീഡനത്തിന് ചോരകൊണ്ട് കണക്കെഴുതി തുടങ്ങിയത്. 1984ല്‍ പ്രഭാകരന്‍ വിവാഹിതനായി. ചെന്നൈക്കടുത്തുള്ള തിരുപ്പോരൂരില്‍ ഒക്‌ടോബര്‍ ഒന്നിനായിരുന്നു മതിവതനി ഏരമ്പുവുമായുള്ള വിവാഹം. മൂന്നു മക്കളുണ്ട്. ദ്വാരക എന്ന പെണ്‍കുട്ടിയും ചാള്‍സ് ആന്റണി, ബാലചന്ദ്രന്‍ എന്നീ ആണ്‍കുട്ടികളും. ശ്രീലങ്കയുടെ വടക്ക്-കിഴക്കന്‍ മേഖലയില്‍ വിഹരിച്ച എല്‍ ടി ടി ഇയുടെ അംഗബലം ഒരു ഘട്ടത്തില്‍ കാല്‍ ലക്ഷത്തോളമായിരുന്നു.

ഇന്ത്യയെ എക്കാലവും ഒരു അഭയകേന്ദ്രമായി കണ്ടിരുന്ന പ്രഭാകരനും കൂട്ടര്‍ക്കും രാജീവ് ഗാന്ധി വധത്തോടെ ആ ധാരണ തിരുത്തേണ്ടിവന്നു. ലങ്കയില്‍ സമാധാന പാലനത്തിനെത്തിയ ഇന്ത്യന്‍ സേനയുമായി എല്‍ ടി ടി ഇ ഏറ്റുമുട്ടിയതില്‍ തുടങ്ങിയ വൈരാഗ്യമാണ് 1991ല്‍ രാജീവ് ഗാന്ധിയുടെ കൊലപാതകത്തില്‍ എത്തിച്ചത്.

ഇവിടെ പ്രഭാകരനും കൂട്ടര്‍ക്കും കണക്കുകള്‍ പിഴയ്ക്കുകയായിരുന്നു. ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ എല്‍ടിടിഇ ഒരു കടുത്ത തീവ്രവാദ സംഘടനയായി മുദ്രകുത്തപ്പെട്ടു. 93ല്‍ കൊളംബോയില്‍ ബോംബ് സ്‌ഫോടനത്തില്‍ ലങ്കന്‍ പ്രസിഡന്റ് പ്രേമദാസയെ വധിച്ചതോടെ ഈ എതിര്‍പ്പ് ശക്തിപ്പെട്ടു. എന്നിട്ടും പലപ്പോഴും പ്രഭാകരന്റെ പോരാട്ടവീര്യത്തിന് മുമ്പില്‍ സിംഹളവീര്യം മുട്ടുമടക്കി.

സിംഹളവീര്യത്തിന് മുന്നില്‍ നിരായുധരായി പകച്ചുനിന്ന തമിഴ് ജനതയ്ക്ക് ആളും അര്‍ത്ഥവും ആയുധവും പകര്‍ന്ന പ്രഭാകരന്‍ എല്‍ടിടിഇ എന്ന പ്രസ്ഥാനത്തിലൂടെ തമിഴ് മേഖലയെ ഒരു സ്വതന്ത്രരാജ്യമാക്കി കെട്ടിപ്പടുക്കാനാണ് ശ്രമിച്ചത്. എന്തായാലും രക്തരൂഷിതമായ ഒരു പോരാട്ടചരിത്രത്തിനാണ് പ്രഭാകരന്റെ മരണത്തോടെ അന്ത്യം കുറിച്ചത്

വേലുപ്പിള്ള പ്രഭാകരന്റെ മകന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെ ശ്രീലങ്കന്‍ സര്‍ക്കാരിനും, ആര്‍മിക്കുമെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ ലോകമെമ്പാടും വലിയ ചര്‍ച്ചയായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷ്ണല്‍, ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധത്തിന്റെ മറവില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ കടുത്ത മനുഷ്യാവകാശ കൗണ്‍സില്‍ യോഗം എല്ലാം എല്‍ ടി ടി ഇക്കെതിരായ ആക്രമണങ്ങളെ അപലപിച്ചിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍