UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ ബന്ധിപ്പിക്കല്‍: മാര്‍ച്ച് 31 വരെ നീട്ടി സുപ്രിംകോടതി ഇടക്കാല വിധി

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളില്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളിലും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതിയില്‍ വ്യക്തത വേണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു

വിവിധ സേവനങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി സുപ്രിംകോടതി മാര്‍ച്ച് 31 വരെ നീട്ടി. പുതിയ അക്കൗണ്ടുകള്‍ തുടങ്ങിയവരും തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും മാര്‍ച്ച് 31ന് മുമ്പ് വിവിധ സേവനങ്ങളുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ചാല്‍ മതി. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെങ്കിലും അപേക്ഷകര്‍ ആധാറിനായി നല്‍കിയ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പദ്ധതികളില്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികളിലും ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതിയില്‍ വ്യക്തത വേണമെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഇതിന് ശേഷമാണ് തിയതി നീട്ടിവയ്ക്കുന്നതായി പ്രഖ്യാപനമുണ്ടായത്. നേരത്തെ മൊബൈല്‍ ഫോണ്‍ നമ്പരുകളുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 31 ആക്കുന്ന കാര്യം പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ആണ് ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിന് കോടതി ഉത്തരവ് ആവശ്യമാണെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം മേഘാലയയില്‍ ആധാര്‍ നിര്‍ബന്ധിതമാക്കില്ലെന്ന് മുഖ്യമന്ത്രി മുകുല്‍ സംഗ്മ അറിയിച്ചു. ബാങ്കര്‍മാരും ധനകാര്യ സ്ഥാപനങ്ങളുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായി അദ്ദേഹം വ്യക്തമാക്കി. വിവിധ കേന്ദ്രമന്ത്രിമാര്‍ തന്നെ ഈ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ചതോടെ ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനായി കേന്ദ്രസര്‍ക്കാരുമായും ചര്‍ച്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍