UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അരുഷി തല്‍വാര്‍ വധക്കേസ്: മാതാപിതാക്കള്‍ കുറ്റക്കാരല്ലെന്ന് ഹൈക്കോടതി

ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തിയ കോടതി സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ശിക്ഷിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു

അരുഷി തല്‍വാര്‍ വധക്കേസില്‍ കുറ്റക്കാരല്ലെന്ന് കണ്ട് മാതാപിതാക്കളായ രാജേഷ് തല്‍വാര്‍, നുപുര്‍ തല്‍വാര്‍ എന്നിവരെ അലഹബാദ് ഹൈക്കോടതി വെറുതെവിട്ടു. 2008ലാണ് അരുഷിയെ ഡല്‍ഹിയിലെ നോയ്ഡയിലുള്ള വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പിന്നീട് നേപ്പാളിയായ വീട്ടുവേലക്കാരന്‍ ഹേംരാജിന്റെയും മൃതദേഹം വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി. 2013ലാണ് ദന്തഡോക്ടര്‍മാരായ മാതാപിതാക്കളെ അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തിയ കോടതി സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെ ശിക്ഷിക്കാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഹേംരാജും പതിനാലുകാരിയായ അരുഷിയും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ മാനംകാക്കല്‍ കൊലപാതകം നടത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍