UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാതി മതില്‍ സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജാമ്യം

മൂന്ന് ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് മൂന്ന് പേര്‍ക്കും ജാമ്യം ലഭിച്ചത്

വടയമ്പാടിയിലെ ജാതി മതിലിനെതിരായ ദലിത് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ള മൂന്ന് പേര്‍ക്ക് ജാമ്യം അനുവദിച്ചു. മൂന്ന് ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് മൂന്ന് പേര്‍ക്കും ജാമ്യം ലഭിച്ചത്.

ഡെക്കാണ്‍ ക്രോണിക്കളില്‍ ഇന്റേണ്‍ ആയ അനന്ദു, ന്യൂസ്‌പോര്‍ട്ടില്‍ റിപ്പോര്‍ട്ടറായ അഭിലാഷ്, സാമൂഹിക പ്രവര്‍ത്തകനായ ശശി വടയമ്പാടി എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് അഭിലാഷിനെയും അനന്ദുവിനെയും അനാവശ്യമായി പോലീസ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരാക്കിയപ്പോള്‍ മനപൂര്‍വം രേഖകള്‍ വൈകിച്ച് അവര്‍ ജാമ്യം ലഭിക്കാത്ത സാഹചര്യവുമുണ്ടാക്കി.

ഇതുകൂടാതെ വടയമ്പാടി ശശിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

ആഢ്യ മാധ്യമപ്രവര്‍ത്തകരേ, ഇവരെ മാത്രം നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? അനന്തുവിന്റെ അമ്മ ചോദിക്കുന്നു

50 ശതമാനം ആക്റ്റിവിസ്റ്റുകളും 50 ശതമാനം മാധ്യമ പ്രവര്‍ത്തകരുമായ ചില ‘പ്രാന്തവത്കൃതര്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍