UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യുവിന്റെ കൊലപാതകം: 15 പ്രതികളും എസ്ഡിപിഐക്കാര്‍; ഒന്നാം പ്രതി സഹപാഠി

മഹാരാജസ് കോളേജില്‍ കാമ്പസ് ഫ്രണ്ടിന്റെ അക്രമണ ഭീഷണി നേരത്തേയുണ്ടായിരുന്നു

എറണാകുളം മഹാരാജസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൊത്തം 15 പ്രതികളുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനെ അറിയിച്ചു. ഒന്നാം പ്രതി മഹാരാജസിലെ മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥിയായ വടുതല സ്വദേശി മുഹമ്മദാണെന്ന് പോലീസ് വ്യക്തമാക്കി. മുഹമ്മദ് ഒളിവിലാണ്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംഭവം നടന്നയുടന്‍ തന്നെ മൂന്ന് പേരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയിരുന്നു. അത്യന്തം അപലപനീയമായ സംഭവമാണ് മഹാരാജസിലുണ്ടായതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെ ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസിന് മനസിലായത്. കാമ്പസിന് പുറത്തു നിന്നെത്തിയ തീവ്രവാദ സ്വഭാവമുള്ളവരാണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. തീവ്രവാദത്തിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രതയോടെ അണിനിരക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

ഇന്ന് പുലര്‍ച്ചെ 12.30ഓടെയാണ് സംഭവമുണ്ടായത്. മഹാരാജസ് കോളേജില്‍ കാമ്പസ് ഫ്രണ്ടിന്റെ അക്രമണ ഭീഷണി നേരത്തേയുണ്ടായിരുന്നു. കോളേജിലേക്ക് അതിക്രമിച്ചു കയറാന്‍ നോക്കിയത് ചോദ്യം ചെയ്തപ്പോഴായിരുന്നു അക്രമം. അഭിമന്യുവിനെ ഒരാള്‍ പിന്നില്‍ നിന്നു പിടിച്ച് നിര്‍ത്തുകയും മറ്റൊരാള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തുകയുമായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. പരിക്കേറ്റ അര്‍ജുന്‍ വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് രണ്ട് കാമ്പസ് ഫ്രണ്ടുകാര്‍ അറസ്റ്റിലായി. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് എന്നിവരാണ് കസ്റ്റഡിയിലായത്.

കൈവെട്ടു സംഘങ്ങള്‍ കഠാരയുമായി കലാലയങ്ങളിലേക്കിറങ്ങുമ്പോള്‍

ജോസഫ് മാഷുടെ കൈവെട്ടിയപ്പോള്‍ അശ്ലീലം മൗനം കൊണ്ട് അവഗണിച്ച രാഷ്ട്രീയ പാതകത്തിനു നാം കൊടുത്ത വിലയാണ് അഭിമന്യു

അവന്‍ ചിരിച്ചുകൊണ്ടായിരുന്നു അവരോട് ചോദിച്ചത്, അവര്‍ പക്ഷേ, പിടിച്ചുവച്ചവനെ കുത്തിക്കൊന്നു…

നിങ്ങള്‍ കൊന്നു കളഞ്ഞത്, വയറു നിറച്ച് ആഹാരം കഴിക്കുന്നൊരു ദിവസം കൂടി സ്വപ്‌നം കണ്ടു നടന്നവനെയായിരുന്നു…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍