UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുളത്തൂപ്പുഴയിലെ പീഡനം: എസ്‌ഐയ്‌ക്കെതിരെ നടപടി

പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ഏരൂര്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്നാണ്‌ ആരോപണം

കൊല്ലം കുളത്തൂപ്പുഴയില്‍ ഏഴ് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഏരൂര്‍ എസ്‌ഐയ്‌ക്കെതിരെ നടപടി. ഏരൂര്‍ എസ്‌ഐ ലിസിയെ ചുമതലകളില്‍ നിന്നും നീക്കം ചെയ്തു.

പുതിയ എസ്എച്ച്ഒ ആയി ഗോപകുമാര്‍ ചുമതലയേറ്റെടുത്തിട്ടുണ്ട്. ബുധനാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണാതായപ്പോള്‍ തന്നെ ബന്ധുക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിരുന്നു. എന്നാല്‍ ഏരൂര്‍ പോലീസ് അന്വേഷണത്തിന് തയ്യാറായില്ലെന്നാണ് ആരോപണം. പിന്നീട് അഞ്ചല്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിറ്റേദിവസം കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് രാജേഷ് ആണ് കേസിലെ പ്രതി. കുട്ടിയെ രാജേഷ് ബസില്‍ കയറ്റിക്കൊണ്ട് പോകുന്നതിന്റെ സിസി ക്യാമറ ദൃശ്യങ്ങള്‍ നാട്ടുകാര്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ഏരൂര്‍ പോലീസ് അന്വേഷണം നടത്തിയില്ലെന്നാണ്‌ ആരോപണം. പോലീസ് കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കില്‍ കുട്ടിയെ ജീവനോടെ തിരിച്ചു കിട്ടുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍