UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോട്ടിന്റെ നടുക്ക് റോസാപ്പൂ തിരുകിയാല്‍ ശിശു പ്രേമി ആകുമോ? നെഹ്‌റുവിനെ പരിഹസിച്ച് ജോയ് മാത്യു

മകളുടെ നിര്‍ബന്ധം കാരണം 1959 ല്‍ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി കൊടുത്തു സ്‌നേഹനിധിയായ പിതാവായി. പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവുമായി ബന്ധപ്പെടുത്തി ശിശുദിനം ആചരിക്കുന്നതിനെ പരിഹസിച്ച് ചലച്ചിത്ര നടന്‍ ജോയ് മാത്യു. നെഹ്‌റുവും കുട്ടികളും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്നാണ് ജോയ് മാത്യു ചോദിക്കുന്നത്. കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാല്‍ ശിശു പ്രേമി ആകുമോ? എന്നാണ് പരിഹാസം. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം നെഹ്‌റുവിനും ദാനമായി കിട്ടിയതാണെന്നും പറയുന്നുണ്ട്. കുട്ടികളെ നെഹ്‌റുവിന് ഇഷ്ടമായിരുന്നുവെന്ന കാര്യത്തെ ജോയ് മാത്യു പരിഹസിക്കുന്നത് ഇന്ദിര ഗാന്ധിയ്‌ക്കെതിരേയുള്ള വിമര്‍ശനത്തോടെയാണ്. മകളുടെ നിര്‍ബന്ധം കാരണം 1959 ല്‍ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി കൊടുത്തു സ്‌നേഹനിധിയായ പിതാവായി. പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി; എന്നാണ് ജോയ് മാത്യു നെഹ്‌റുവിനെയും ഇന്ദിരയേയും ഒരുമിച്ച് കുറ്റപ്പെടുത്തുന്നത്. നെഹ്‌റു കുടുംബത്തിന്റെ കുടുംബവാഴ്ച്ചയേയും ജോയി മാത്യു പരിഹസിക്കുന്നുണ്ട്. നെഹ്‌റുവിന്റെ മകള്‍(ഇന്ദിര) പിതാവിനെ പോലെ തന്റെ കാലശേഷം തനിക്ക് കിട്ടിയത് മകന് കൊടുത്തെന്നും ഇനി മകളുടെ മകന്റെ മകനും രാജ്യം ഭരിക്കാന്‍ കിട്ടുമെന്നുമാണ് കളിയാക്കുന്നത്. നെഹ്‌റുവിനു കുട്ടികളോടുള്ള ശേഷം ഇതുമാത്രമാണെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നെഹ്‌റു കുടുംബത്തിന്റെ തലമുറ വാഴ്ച്ചയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ജോയ് മാത്യു പറഞ്ഞുവയ്ക്കുന്നത്. ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണമായി താഴെ വായിക്കാം;

ശിശു ദിനവും ജവഹര്‍ ലാല്‍ നെഹ്രുവും തമ്മിലുള്ള ബന്ധം എത്ര ആലോചിച്ചിട്ടും കിട്ടിയില്ല. ഒരാള്‍ തന്റെ
കോട്ടിന്റെ നടുക്ക് ഒരു റോസാപ്പൂ തിരുകിയാല്‍ ശിശു പ്രേമി ആകുമോ?
അപ്പോള്‍ ഒരു ചങ്ങാതി പറഞ്ഞു
നെഹ്‌റുവിനു കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നുവത്രേ.
ശരിയാണ്, തനിക്ക് ദാനമായികിട്ടിയ
ഏറ്റവും വിലപിടിച്ച സമ്മാനം
കുട്ടികളെ ഏല്‍പ്പിക്കുന്ന
കാര്യത്തില്‍ അദ്ദേഹം ശരിക്കും ഒരു മാതൃകാ ചാച്ചാ തന്നെയായിരുന്നു. മകളുടെ നിര്‍ബന്ധം കാരണം 1959 ല്‍ ഒരു സംസ്ഥാനം ആദ്യം പൊളിച്ചടുക്കി കൊടുത്തു സ്‌നേഹനിധിയായ പിതാവായി.
പിന്നെ രാജ്യം തന്നെ കൊടുത്തു മാതൃകാ പിതാവായി.
മകളാകട്ടെ തന്റെ പിതാവിനെപ്പോലെ തന്റെ കാലശേഷം തനിക്ക് കിട്ടിയത് മകന് കൊടുത്തു.
ഇനി മകളുടെ മകന്റെ മകനും അത് കിട്ടുമായിരിക്കും.
പിന്നെ……… പിന്നെ….
ആരാ പറഞ്ഞത് നെഹ്‌റുവിന്
കുട്ടികളോട് സ്‌നേഹമില്ലെന്ന് !

കോട്ടിന്റെ സൈഡിൽ പനിനീർപ്പൂ ചൂടിയ നെഹ്റുവിന് വലുതായൊന്നും ഭാവിയിൽ ചെയ്യാനില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍