UPDATES

ട്രെന്‍ഡിങ്ങ്

ഓരോ ഫയലും ഓരോ ജീവിതമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി അറിയണം; ഈ അഡീഷണല്‍ ഡയറക്ടര്‍ക്ക് ശമ്പളം കിട്ടിയിട്ട് നാല് മാസം

ജനറല്‍ ഡയറക്ടറുടെ പക്ഷപാതപരമായ നിലപാടുകളാണ് സജീവന് ശമ്പളം ലഭിക്കാതിരിക്കാന്‍ കാരണമെന്നും പരാതിയില്‍ പറയുന്നു

സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ വി രാമചന്ദ്രന്റെ പക്ഷപാതപരമായ നടപടി മൂലം അഡീഷണല്‍ ഡയറക്ടര്‍ക്ക് നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതി. പി പി സജീവനാണ് ശമ്പളം നിഷേധിക്കപ്പെട്ടത്. ഇതിനെതിരെ സജീവന്റെ അമ്മ പത്തനംതിട്ട പാലക്കൂഴാമണ്ണില്‍ ജാനകി മുഖ്യമന്ത്രിയ്ക്ക് പരാതി അയച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയ്ക്കടക്കം നിരവധി തവണ താന്‍ നേരിട്ട് പരാതി അയയച്ചിട്ടും അനുകൂല നടപടിയുണ്ടാകാത്തതിനാലാണ് അമ്മ പരാതി നല്‍കിയതെന്ന് സജീവന്‍ അഴിമുഖത്തോട് പ്രതികരിച്ചു.

ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയത്തിലും ഉടന്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് സജീവനും അമ്മയും. അതേസമയം കെഎല്‍എസ്എസ്പി സ്‌കീം തീര്‍ന്നതാണ് തനിക്ക് ശമ്പളം നല്‍കുന്നതിന് തടസ്സമായി പറയുന്നതെന്ന് സജീവന്‍ വ്യക്തമാക്കി. സ്‌കീം തീര്‍ന്നിട്ട് ഇപ്പോള്‍ മൂന്ന് നാല് മാസമായി. അത് സര്‍ക്കാരിലേക്ക് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പ്രശ്‌നം മൂലമാണ് ശമ്പളം വൈകുന്നത്. സര്‍ക്കാരില്‍ അറിയിക്കുന്നതിന് പകരം അങ്ങോട്ടുമിങ്ങോട്ടും മാറ്റി റിവേഴ്‌സ് അപ്പോയിന്റ്‌മെന്റ് നടത്തുകയാണ് ചെയ്യുന്നത്. രാമചന്ദ്രന് താല്‍പര്യമുള്ള കക്ഷികള്‍ക്ക് റിവേര്‍ഷന്‍ വരാതിരിക്കാന്‍ വേണ്ടി പുള്ളി സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

സര്‍ക്കാരാണെങ്കില്‍ ഇതേക്കുറിച്ച് വിശദമായി ചോദിക്കാതെ പുള്ളി പറയുന്നത് മാത്രം മുഖവിലയ്‌ക്കെടുക്കുകയാണ്. ഈമാസം കൂടി നോക്കിയിട്ട് ട്രൈബ്യൂണലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് സജീവന്‍. സജീവന് ശമ്പളമില്ലെങ്കിലും അദ്ദേഹത്തിന് ശേഷം സര്‍വീസില്‍ കയറിയവരും കീഴുദ്യേഗസ്ഥരുമായവര്‍ക്കും ശമ്പളം ലഭിക്കുന്നുണ്ട്. അതേസമയം ഇതേക്കുറിച്ച് അഴിമുഖത്തോട്‌ പ്രതികരിക്കാന്‍ രാമചന്ദ്രന്‍ തയ്യാറായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ കെഎല്‍എസ്എസ്പിയുടെ കാലാവധി നീട്ടിനല്‍കുമെന്ന പ്രതീക്ഷ നേരത്തെ അദ്ദേഹം മാധ്യമം ദിനപ്പത്രവുമായി പങ്കുവച്ചിരുന്നു.

സജീവന് ശമ്പളം നല്‍കാനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തിന് അയച്ചിരിക്കുകയാണെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. 1994ലാണ് സജീവന്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത്. 2016ല്‍ അഡീഷണല്‍ ഡയറക്ടര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റത്തിന് സര്‍ക്കാരിലേക്ക് ശിപാര്‍ശ നല്‍കിയതും പക്ഷപാതപരമാണ്. ന്യായമായി ലഭിക്കേണ്ട സ്ഥാനക്കയറ്റത്തിന് ശിപാര്‍ശ ചെയ്യാതെ സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന കെഎല്‍എസ്പി സ്‌കീം പ്രകാരം 2012ല്‍ അഞ്ചുവര്‍ഷത്തേക്ക് രൂപവല്‍ക്കരിച്ച ഏറ്റവും ജൂനിയര്‍ തസ്തികയിലേക്കാണ് ശിപാര്‍ശ ചെയ്തത്. ജൂനിയറായ ഉദ്യോഗസ്ഥനെ വകുപ്പിലെ സ്ഥിരം സ്ഥിതിയില്‍ നിയമിക്കുകയും ചെയ്തു.

ഉത്തരവിറങ്ങിയപ്പോള്‍ തന്നെ സജീവ് അതിനെ ചോദ്യം ചെയ്തിരുന്നു. അതോടെ ശത്രുത വര്‍ധിച്ചു. കെഎല്‍എസ്എസ്എസ്പി 2017 മാര്‍ച്ചില്‍ അവസാനിച്ചെങ്കിലും കാലാവധി 2019 മാര്‍ച്ച് വരെ നീട്ടി. അതിന് ശേഷം നീട്ടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും ഇക്കാര്യങ്ങളൊന്നും സര്‍ക്കാരിനെ അറിയിക്കാനും വകുപ്പ് മേധാവിയായ രാമചന്ദ്രന്‍ തയ്യാറായില്ലെന്നാണ് പരാതി.

also read:Exclusive: സവർണ്ണ-അവർണ്ണ തർക്കങ്ങൾക്കിടയില്‍പ്പെട്ട ആനയ്ക്ക് മധ്യമാർഗം നിര്‍ദ്ദേശിച്ച് സർക്കാര്‍; പീലാണ്ടി ഇനി പീലാണ്ടി ചന്ദ്രു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍