UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടിയെ കല്ലെറിഞ്ഞെന്ന് എഡിജിപി സുദേഷ് കുമാര്‍, കാലില്‍ ടയറ് കയറിയെന്ന് മകള്‍: പൊരുത്തക്കേടുകള്‍ നിറഞ്ഞ പരാതികള്‍

കേസിന്റെ തുടക്കത്തിലുണ്ടാകാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണ് കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ ഉന്നയിക്കുന്നത്

എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ആശുപത്രി രേഖയും മകളുടെ മൊഴിയും രണ്ട് വിധത്തില്‍. ഔദ്യോഗിക വാഹനത്തിന്റെ ടയര്‍ കാലിലൂടെ കയറ്റിയെന്നാണ് മകളുടെ പരാതി. അതേസമയം ഓട്ടോ ഇടിച്ചാണ് പരിക്കുണ്ടായതെന്നാണ് ആശുപത്രി രേഖ.

ഗവാസ്‌കറുടെ പരാതിയില്‍ എഡിജിപിയുടെയും കുടുംബത്തിന്റെയും മൊഴിയെടുക്കും. മൊഴിയെടുക്കുന്നതിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെയും ഭാര്യയുടെയും സമയം ചോദിച്ചു. ഇതിനിടെ തന്റെ പട്ടിയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയുമായി സുദേഷ് കുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണമെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ സുദേഷ് കുമാര്‍ ആരോപിച്ചിരുന്നു. അതേസമയം ഗവാസ്‌കറുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

കേസിന്റെ തുടക്കത്തിലുണ്ടാകാതിരുന്ന വിശദീകരണങ്ങളും ആരോപണങ്ങളുമാണ് കേസ് ഹൈക്കോടതിയിലെത്തിയപ്പോള്‍ സുദേഷ് കുമാര്‍ ഉന്നയിക്കുന്നത്. പൊതുജനമധ്യത്തില്‍ തന്നെ അവഹേളിക്കാനാണ് ഗവാസ്‌കറുടെ പരാതിയെന്നും അതിന് ശേഷം തനിക്ക് സുരക്ഷാഭീഷണിയുണ്ടെന്നും എഡിജിപി പരാതിപ്പെട്ടു.

നേരത്തെ ഗവസ്‌കര്‍ അപമര്യാദയായി പെരുമാറിയെന്ന് എഡിജിപിയുടെ മകള്‍ പരാതി നല്‍കിയെങ്കിലും ആ പരാതിയില്‍ വാഹനം അലക്ഷ്യമായി ഓടിച്ചെന്നോ ഗവാസ്‌കര്‍ക്ക് പരിക്കേറ്റെന്നോ പറയുന്നില്ല. അതുകൊണ്ട് തന്നെ പരസ്പര വിരുദ്ധമാണ് എഡിജിപിയുടെയും മകളുടെയും പരാതിയെന്ന് വ്യക്തമാണ്. അതേസമയം മര്‍ദ്ദനം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും മൊഴിയെടുപ്പിന് അപ്പുറം അന്വേഷണം എവിടെയുമെത്തിയിട്ടില്ല. പുതിയ പരാതികളുയരുന്നത് അന്വേഷണം വൈകിപ്പിക്കാനാണെന്ന ആരോപണം ശക്തമാണ്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍